Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവന്റെ ഗതി അറിയുന്ന ഗുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2017, 09:45 pm IST
inSamskriti

അവനവനെ അറിയുക എന്ന വിഷയത്തിന് ഭാരതത്തില്‍ വലിയ സ്ഥാനമാണുള്ളത്. മനനത്തിലൂടേയും ധ്യാനത്തിലൂടേയും മറ്റു പ്രവര്‍ത്തനങ്ങളിലൂടേയും ഉള്‍പ്പൊരുളുകള്‍ അന്വേഷിക്കുന്ന രീതികളെപ്പറ്റി നാം കേട്ടിരിക്കുന്നു. നമ്മള്‍ ഇതിനെ തപസ്സായി എണ്ണുന്നു. തപസ്സ് ആന്തരികപരിണാമത്തിലേക്ക്, ആത്മവികാസത്തിലേക്ക്, മനുഷ്യത്വത്തിന്റെ മികച്ച സാധ്യതകളിലേക്ക് ജീവനെ ഉയര്‍ത്തുന്നു. നേരിട്ടുള്ള അനുഭവങ്ങളുടെ ഈ ബോധശാസ്ത്രം ലോകത്തെക്കുറിച്ചുള്ള അറിവിലേക്കും വാതില്‍ തുറക്കുന്നു.

നമ്മുടെ ഋഷിമാരുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു. അറിവ് മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍, ശുദ്ധബോധത്തെ ജ്വലിപ്പിക്കാന്‍, ആത്മജ്ഞാനം തെളിയിച്ചെടുക്കാന്‍ അവര്‍ പ്രാപ്തി നേടി. ഈ വികസ്വരമായ ആത്മീയത ഋഷിമാരുമായി ബന്ധമുണ്ടായിരുന്ന സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. ഏറ്റവും പ്രശസ്തമായ സൂചനയാണു യാജ്ഞവല്‍ക്യ മഹര്‍ഷിയുമായി സംവാദം നടത്തിയ ( ബൃഹദാരണ്യോപനിഷത്ത് ) മൈത്രേയിയുടെ പ്രാര്‍ത്ഥന: ‘അസതോ മാ സദ് ഗമയ / തമസോ മാ ജ്യോതിര്‍ ഗമയ/ മൃത്യോര്‍ മാ അമൃതം ഗമയ’. മൈത്രേയിയെ പോലെ അറിവിന്റെ വഴികളില്‍ സഞ്ചരിക്കയും മന്ത്രങ്ങള്‍ വെളിപ്പെട്ടുകിട്ടുകയും ചെയ്ത വേദവാഹിനികളായ സ്ത്രീകള്‍ ബ്രഹ്മവാദിനികള്‍ എന്നറിയപ്പെട്ടു.

ഏകാഗ്രതയ്‌ക്കായി കാടിന്റെ ഏകാന്തത തേടിയവരായിരുന്നു അന്നുള്ളവരില്‍ പലരും. നാട്ടിലിരുന്ന് ഉയര്‍ന്നവവരും ഉണ്ട്. വനമധ്യത്തിലാകട്ടെ ജനമധ്യത്തിലാകട്ടെ തങ്ങളുടെ ആത്മാന്വേഷണം തുടര്‍ന്നവര്‍ എല്ലാവരും ജനങ്ങളിലേക്ക് തങ്ങളുടെ അറിവ് പകര്‍ന്നിരുന്നു എന്ന് പറയാന്‍ കഴിയില്ല. ഉയര്‍ച്ചതാഴ്ചകളനുസരിച്ചായിരുന്നുവോ ആ പ്രക്രിയ എന്നും പറയുകവയ്യ. നിരീക്ഷിക്കുമ്പോള്‍ അനുമാനിക്കാന്‍ കഴിയുന്നത് ഓരോ നിയോഗങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് മഹാത്മാക്കള്‍ ചെയ്യുന്നത് എന്നാണ്.

സമീപകാലത്ത് ജീവിച്ചിരുന്ന രണ്ട് ആത്മജ്ഞാനികളായിരുന്നുവല്ലോ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും. രണ്ടുപേര്‍ക്കുമിടയില്‍ അഗാധസ്‌നേഹവും നിലനിന്നിരുന്നു. ചട്ടമ്പിസ്വാമികള്‍ ജനങ്ങള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചില്ല. അധികം ശിഷ്യരെ സ്വീകരിച്ചുമില്ല. അതേ സമയം നാരായണഗുരു സ്ഥാപനങ്ങള്‍ ഉണ്ടാക്കി, ജനങ്ങള്‍ക്കുവേണ്ടി വളരെ സമയം ചെലവഴിച്ചു, സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.

ലക്‌സര്‍ നഗരത്തില്‍) ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നതായി വായിച്ചിട്ടുണ്ട് :’മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക’ ( ങമി, സിീം വ്യേലെഹള ). ശരീരം ദൈവത്തിന്റെ വീടാണെന്നും അവിടെ കുറിച്ചിട്ടതായി പറയുന്നു. ഈജിപ്തില്‍ നിന്ന് ഗ്രീസിലേക്കും ഇറ്റലിയിലേക്കും ഈ സിീം വ്യേലെഹള വന്നു. പ്ലേറ്റോയും അരിസ്‌റ്റോട്ടിലും ഈ ആശയം ഉപയോഗിച്ചതായി അറിയുന്നു. ഈ സത്യത്തെ അന്വേഷിച്ചറിഞ്ഞ വലിയ പാരമ്പര്യം ഭാരതത്തിലുണ്ട്.

ഈ അറിവിനു രണ്ടു വശമുണ്ടെന്ന് പറയാം. ശരീരത്തില്‍ ലയിച്ചുനില്‍ക്കുന്ന ജീവന്റെ പ്രകൃതം എന്തെന്ന് അനുഭവത്തില്‍ അറിയുന്നതാണൊന്ന്. ശുദ്ധബോധത്തിന്റെ അതീന്ദ്രിയമായ ആനന്ദമാണു നമ്മളില്‍ കുടികൊള്ളുന്നതെന്ന് അറിഞ്ഞവര്‍ പറയുന്നു. ജന്മാന്തരങ്ങളിലൂടെ ജീവന്റെ കര്‍മ്മഗതി എന്തായിരുന്നു എന്ന ധാരണ അനുഭവത്തില്‍ വരുന്നതാണു രണ്ടാമത്തെ അറിവ്. ആത്മജ്ഞാനിയില്‍ ഈ അറിവുകളൊക്കെ ഉണരുന്നു. ഈ അറിവ് നേടുന്നതിനു സ്വന്തം അന്തരിന്ദ്രിയങ്ങള്‍ തന്നെയാകുന്നു പരീക്ഷണശാല.

എന്റെ ഗുരു നവജ്യോതി കരുണാകരഗുരു പറയുകയുണ്ടായി: ‘കഴിഞ്ഞുപോയ കാലങ്ങളുടെ ധര്‍മ്മഗതിയില്‍ പറ്റിയിരിക്കുന്ന നല്ലതും ചീത്തയുമായിട്ട് ആവര്‍ത്തിച്ചുനിവര്‍ത്തിച്ചു വരുന്ന ആ ജീവന്റെ ഗതിയെന്താണ് എന്നറിയുന്നതാണ് ഗുരുമാര്‍ഗ്ഗം. അങ്ങനെയുള്ള ഗുരുമാര്‍ഗ്ഗത്തെ പറ്റിയാണു നിങ്ങളോട് പറയുന്നത് . . . . ‘കാലങ്ങളുടെ ധര്‍മ്മഗതി എന്നു പറയുമ്പോള്‍ നമ്മുടെ ജീവന്‍ മാറി മാറി വന്ന യുഗങ്ങളിലൂടെ, യുഗധര്‍മ്മങ്ങളിലൂടെ പരിണമിച്ചെത്തിയിരിക്കുകയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

സ്വന്തം കര്‍മ്മഗതി തെളിഞ്ഞു കിട്ടുകയും തുടര്‍ന്ന് മറ്റുള്ളവരുടെ കര്‍മ്മഗതി കാണാന്‍ കഴിയുകയും അതില്‍ വര്‍ത്തമാനകാലത്തെ ബാധിച്ചു നില്‍ക്കുന്ന പൂര്‍വകര്‍മ്മങ്ങളെ കണ്ട് തിരുത്തിയെടുക്കാന്‍ ഈശ്വരാനുവാദം കിട്ടുകയും ചെയ്യുന്നവനാണു ഗുരു. ജീവന്റെ, ജീവിതത്തിന്റെ, കാതലായ രഹസ്യങ്ങള്‍ ആ വ്യക്തി അറിഞ്ഞിരിക്കും. അങ്ങനെയുള്ള ഗുരു തുടങ്ങി വെക്കുന്നതാണു ഗുരുമാര്‍ഗ്ഗം. ദീപത്തില്‍ നിന്ന് ദീപങ്ങളെന്ന പോലെ അറിവിന്റെ പകര്‍ച്ചകളുടെ ഒരു പ്രവാഹമാണു പ്രതിസന്ധികള്‍ മറികടക്കാന്‍ നമ്മെ സഹായിക്കുക.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.