മാള: ജില്ലയിലാകെ കുബേര റെയ്ഡിന്റെ ഭാഗമായി അന്നമനട കുമ്പിടിയില്‍ പണം പലിശക്ക് കൊടുക്കുന്ന ഒരാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട കുമ്പിടി പടയാട്ടി ജോണ്‍സനെയാണ് മാള സിഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
ഇയാളുടെ വീട്ടില്‍ നിന്നും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം രൂപയും രണ്ട് ചെക്കുകളും കണ്ടെടുത്തു. സിഐ വി റോയ്‌ക്കു പുറമെ എസ്‌ഐ മാരായ ഇതിഹാസ് താഹ, ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: