Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കശ്മീരും കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 09:28 pm IST
in Vicharam

ജമ്മു-കശ്മീരിന്റെ അതിര്‍ത്തി ജില്ലകളില്‍ ദിവസവും ആവര്‍ത്തിക്കുന്ന ഒരു കലാപരിപാടി ചാനലുകള്‍ നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ നമ്മുടെ സൈനികക്യാമ്പുകളെ ആക്രമിക്കുകയും ജവാന്മാരെ കൊല്ലുകയും ചെയ്യുമ്പോള്‍ പ്രതിരോധിക്കാനിറങ്ങുന്ന നമ്മുടെ രക്ഷാസേനയെ കല്ലുകൊണ്ടെറിഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കളുടെ കളി.

ഇതിനെ തീക്കളിയെന്നു വിശേഷിപ്പിക്കാം. ഇതിനെതിരെ പോലീസ് തിരിഞ്ഞാല്‍, അപ്പോള്‍ അതു മനുഷ്യാവകാശ ലംഘനമാകും. നമ്മുടെ നാട്ടിലെ ഭൂരിപക്ഷം മാധ്യമങ്ങളും സ്വയംപ്രഖ്യാപിതമനുഷ്യാവകാശ സംഘടനകളും ഇപ്പോള്‍ സ്വീകരിച്ചുകാണുന്ന സമീപനം ഇതാണ്. ലോകത്ത് ഒരു രാജ്യത്തും രക്ഷാസേനയെ ആക്രമിക്കുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ആരും വാദിക്കാറില്ല.

സ്വയരക്ഷയ്‌ക്കുവേണ്ടി ആയുധമെടുക്കാന്‍ പോലീസിനും പട്ടാളത്തിനും അവകാശമുണ്ട്. പക്ഷേ, പോലീസും പട്ടാളവും ഒരുപിടി ഗുണ്ടകളുടെ കല്ലേറുകൊണ്ട് ഓടാന്‍ നിര്‍ബന്ധിതരാകുന്നത് മാധ്യമങ്ങളുടെയും മനുഷ്യാവകാശവാദികളുടെയും വിമര്‍ശനത്തെ പരിഗണിച്ചും ഭയന്നുമാണ്.

മതരാഷ്‌ട്രസങ്കല്‍പം അംഗീകരിച്ച് ഭാരതവിഭജനം നടത്തിയതിന്റെ ഉപോല്‍പന്നങ്ങളിലൊന്നാണ് കശ്മീര്‍പ്രശ്‌നം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഷേക് അബ്ദുള്ളയുമായുണ്ടായിരുന്ന വ്യക്തിബന്ധത്തിന് രാഷ്‌ട്രം വലിയ വിലകൊടുക്കേണ്ടിവന്നു.

കശ്മീര്‍ നഷ്ടപ്പെടുമെന്ന ഘട്ടംവരെയെത്തി. അപ്പോഴാണ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കശ്മീര്‍ സത്യാഗ്രഹം തുടങ്ങിയത്. ഭാരതപാര്‍ലമെന്റിലെ പ്രതിപക്ഷനേതാവും ജനസംഘം സ്ഥാപകാദ്ധ്യക്ഷനുമായ മുഖര്‍ജി (1953 ജൂണ്‍ 23)ന് ശ്രീനഗറിലെ ഏകാന്ത തടവില്‍കിടന്ന് അന്ത്യശ്വാസം വലിച്ചു. ഇന്നും ചുരുളഴിയാത്ത ദുരൂഹതകള്‍ നിറഞ്ഞതാണ് മുഖര്‍ജിയുടെ അന്ത്യം.

എന്തിനായിരുന്നു മുഖര്‍ജിയെ ജയിലിലാക്കിയത്? അദ്ദേഹം എന്തെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ടതുകൊണ്ടാണോ? ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ പറഞ്ഞ കാരണം പെര്‍മിറ്റില്ലാതെ കശ്മീരില്‍ പ്രവേശിച്ചു എന്നാണ്. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ പ്രവേശിക്കാന്‍ പ്രതിപക്ഷനേതാവായ മുഖര്‍ജിക്ക് പെര്‍മിറ്റെന്തിന്?

പക്ഷേ, ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഏതെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. കരുതല്‍ തടങ്കല്‍ എന്ന കരിനിയമത്തിന്റെ ബലത്തിലാണ് നിരപരാധിയായ ജനനേതാവിനെ തടവിലിട്ടത്.

1947 ഒക്‌ടോബര്‍ 24 നാണ് ജമ്മു-കശ്മീര്‍ എന്ന നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. ഗവര്‍ണ്ണര്‍ ജനറല്‍ അതംഗീകരിക്കയും ചെയ്തു. എല്ലാ നാട്ടുരാജ്യങ്ങളും അങ്ങിനെയാണ് ലയിച്ചത്. നിലവിലുള്ള നിയമപ്രകാരം ലയനം സാധുവാണ്.

പക്ഷേ, അതിനകം പാകിസ്ഥാന്‍ ജമ്മു-കശ്മീരില്‍ അതിക്രമിച്ചുകയറി കേരളത്തോളം വലിപ്പമുള്ള ഭൂപ്രദേശം കൈയടക്കിയിരുന്നു. അതു മോചിപ്പിക്കാന്‍ ഭാരതസേന ശ്രമം നടത്തിക്കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി നെഹ്രു, പ്രശ്‌നം ഐക്യരാഷ്‌ട്ര സഭയിലെത്തിച്ചതും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും. അന്നുമുതല്‍ നമ്മുടെ ഭൂമിയില്‍ ചവിട്ടിനിന്നുകൊണ്ട് നമ്മെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാനു സൗകര്യം ലഭിച്ചു. കൈയടക്കിയ പ്രദേശം ഇന്നും ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്നു.

കശ്മീര്‍ ജനത പതിനഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയും അത്രയും ലോക്‌സഭാതിരഞ്ഞെടുപ്പുകളിലൂടെയും തങ്ങളുടെ ഹിതം പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അവര്‍ ഭാരതത്തിന്റെ ഭാഗമായി തുടരാനാഗ്രഹിക്കുന്നു. ഒരു പിടി ഗുണ്ടകള്‍ (അവരിലേറെയും പാക്കിസ്ഥാന്‍ കൂലിക്കാരാണ്) നിരന്തരം ഭാരതസൈനികരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. കരിങ്കല്ലും ഗ്രനേഡും ഉപയോഗിച്ച്. ഇതിനെ നേരിടാന്‍ നമ്മുടെ സൈനികര്‍ക്കു കഴിയും. പക്ഷേ, ജനങ്ങള്‍ അവര്‍ക്കു പിന്തുണ നല്‍കണം.

കശ്മീരിന്റെ മാതൃകയില്‍ കേരളത്തെയും മാറ്റി എടുക്കാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. എണ്‍പതുകളില്‍ മദനിയുടെ ആള്‍ക്കാര്‍ ഐഎസ്സ്എസ്സായി കേരളത്തിലെ ആറു ജില്ലകളില്‍ അഴിഞ്ഞാടിയപ്പോള്‍ മുഴക്കിയ മുദ്രാവാക്യങ്ങളിലൊന്ന് കേരളത്തെയും കശ്മീരാക്കും എന്നായിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ എറണാകുളത്തുണ്ടായ സംഭവം കശ്മീരിലെ സംഭവങ്ങളുടെ മാതൃകയിലായിരുന്നു. ഹൈക്കോടതിയുടെ ഒരു വിധിക്കെതിരെ മുസ്ലിം ഐക്യവേദിയുടെ പേരില്‍ നടന്ന പ്രകടനം അക്രമാസക്തമായി. ഹൈക്കോടതി ജഡ്ജിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോലീസുമായി ബലപ്രയോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്തത് ടി.വി. ചാനലുകളില്‍ ദൃശ്യമായിരുന്നു.

അക്രമം അസഹ്യമായപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. അതില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും അതു ബന്ദാക്കി മാറ്റാന്‍ പലയിടത്തും അക്രമം നടത്തുകയും ചെയ്തു.

ഒരു കോടതിവിധിയോടു വിയോജിപ്പ് ഉണ്ടെങ്കില്‍ അപ്പീല്‍ കൊടുക്കുക എന്നതാണ് സാധാരണ നടപടിക്രമം. എന്നാല്‍ എറണാകുളത്തു നടന്നതിനെ അഭിഭാഷകനും പത്രപ്രവര്‍ത്തകനുമായ പി. രാജന്‍ വിശേഷിപ്പിച്ചത് ‘ഭീകരരുടെ പ്രചാരണതന്ത്രം’ എന്നാണ്.

കശ്മീരില്‍ നടത്തുന്ന ഭീകരരുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യാവകാശത്തെ മറയായി ഉപയോഗിക്കുന്നപോലത്തെ നടപടിയാണ് എറണാകുളത്തും കണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഐഎസ്സ്എസ്സ് മുഴക്കിയ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന ഈ നടപടി കേരളീയരായ നാം എത്രത്തോളം ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

(ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനാണ് ലേഖകന്‍)

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

പുതിയ വാര്‍ത്തകള്‍

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.