Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈയക്തികമായ മമതാബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2017, 08:29 pm IST
inSamskriti

മറക്കാന്‍ സാധിക്കാത്ത സമഷ്ടിധര്‍മപ്രണേതാവായിരുന്നു സ്വാമി ദയാനന്ദന്‍. അദ്ദേഹത്തിന്റെ ‘സത്യാര്‍ത്ഥപ്രകാശം’ ‘ധര്‍മസിന്ധു’വിനു നേര്‍വിപരീതമാണ്.  ഹിന്ദുധര്‍മത്തിനെതിരെ നിലവിലുള്ള വിപത്തുകളെയും വെല്ലുവിളികളെയും പേരെടുത്തു പറഞ്ഞു. വേര്‍തിരിച്ച് ഓരോന്നായി അതില്‍ വിശകലനം ചെയ്യുന്നു. പരിഹാരം കാണാന്‍ അത്യാവശ്യമായ മനഃസ്ഥിതിയും നിര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റേയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടേയും പ്രഭാവത്താല്‍ അനവധി ആര്യസമാജ മിഷണറിമാര്‍ സാമാജിക  ‘ധര്‍മപ്രചാരകന്മാരായി ആഫ്രിക്ക, ബര്‍മാ, ഇംഗ്ലണ്ട് മുതലായ സ്ഥലങ്ങളിലേക്ക് പോയി.എന്നാല്‍ സ്വാമി വിവേകാനന്ദനാണ് ഈ വഴിയിലേക്ക് ഏറ്റവും കുടൂതല്‍പേരുടെ മനസ്സിനെ ഹഠാദാകര്‍ഷിച്ചത്.

അദ്ദേഹം അമേരിക്കയില്‍ പോയപ്പോള്‍ അവിടുത്തെ നാട്ടുകാരുടെ സംഘബോധവും സംഘടനാപ്രവണതയും കണ്ട് അത്യന്തം പ്രഭാവിതനായി. സാമാജികപുണ്യത്തെക്കുറിച്ച് അവരെക്കൊണ്ട് ചിന്തിപ്പിച്ചു. അവരുടെ സമഷ്ടിധര്‍മം ആ സൂക്ഷ്മനിരീക്ഷകന്‍ നേരിട്ടു ദര്‍ശിച്ചു. ഇവിടെ തിരിച്ചുവന്ന് വിസ്മൃതിയുടെയും അവഗണനയുടെയും ചാരംകൊണ്ട് നീണ്ടകാലം മൂടപ്പെട്ടുകിടന്ന അതിനെ ചാരമൂതിമാറ്റി ഉജ്ജ്വലിപ്പിച്ചു.  പ്രഹ്ലാദനെ അനുകരിച്ചുകൊണ്ട് അദ്ദേഹം അലറി: ”എന്റെ നാട്ടുകാരുടെ നന്മയ്‌ക്കുവേണ്ടി ഞാന്‍ ആയിരമായിരം ജന്മങ്ങള്‍ ജനിക്കാന്‍ ഒരുക്കമാണ്. എനിക്ക് മോക്ഷം വേണ്ട, ഭൗതികസുഖങ്ങള്‍ വേണ്ട…” എന്ന്. മാതാവ്, പിതാവ്, ഗുരു എന്നിവര്‍ എനിക്ക് ദേവന്മാരായി ഭവിക്കട്ടെ എന്ന ഉപനിഷദ് പ്രാര്‍ത്ഥനയുടെ കൂട്ടത്തില്‍ അദ്ദേഹം ദരിദ്രനേയും കൂട്ടിച്ചേര്‍ത്തു.

‘ദരിദ്ര ദേവോ ഭവ’ എന്നുദ്‌ഘോഷിച്ചു. നിശ്ചയമായും സാമൂഹികമായ ദൃഷ്ടികോണം തരുന്ന ഒരു കൂട്ടിച്ചേര്‍ക്കലായിരുന്നു അത്. അച്ഛന്‍, അമ്മ, ആചാര്യന്‍ എന്നിവര്‍ ഒരാളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്നവരാണ്. അവരെ ദൈവമായി കരുതാന്‍ വൈയക്തികമായ മമതാബന്ധത്തിന്റെ ഉദാത്തവല്‍ക്കരണം മാത്രം മതി. എന്നാല്‍ സാധാരണഗതിക്കു ബന്ധത്തില്‍ വരാത്ത, വേണമെങ്കില്‍ ഒഴിവാക്കാവുന്ന ദരിദ്രരെ വിചാരമണ്ഡലത്തിനുള്ളില്‍ കൊണ്ടുവരാന്‍ അതിലുപരി സമാജബോധം വേണം; അവരെ മമത്വത്തോടെ കാണാന്‍ കഴിയണമെങ്കില്‍ സമാജബോധത്തിനു മാത്രമേ കഴിയൂ. അതിനെത്തുടര്‍ന്നുള്ള ഉദാത്തവല്‍ക്കരണംകൊണ്ടേ ‘ദരിദ്രദേവോ ഭവ’ എന്ന തത്ത്വം അംഗീകരിക്കാന്‍ കഴിയൂ. അപ്പോള്‍ നിശ്ചയമായും സ്വാമിജിയുടെ ഈ കൂട്ടിച്ചേര്‍ക്കല്‍ ‘ഞാന്‍’ എന്നതില്‍നിന്നും ‘നാം’ എന്നതിലേക്കുള്ള സുവ്യക്തമായ നല്ല വ്യതിയാനമാണ്.നവോത്ഥാനത്തിന്റെ ഈ നീരൊഴുക്കുകള്‍ ഒരു പുതിയ അധ്യായത്തിന്റെ ശുഭാരംഭം കുറിച്ചുവെന്നു പറയാം.

അതോടെ ദേശീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ സാമൂഹിക പുണ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്‌ക്കുന്ന പ്രവണത ചെറിയ തോതിലായാലും ദൃശ്യമായി. ഭാരതത്തില്‍ ഉടനീളം ഹിന്ദുസമൂഹത്തില്‍ കടന്നുകൂടിയ ദൂഷ്യങ്ങള്‍ മാറ്റി അതിനെ സമുദ്ധരിക്കാന്‍ ധാരാളം പ്രവര്‍ത്തകന്മാര്‍ ആയുസ്സുമുഴുവന്‍ പ്രവര്‍ത്തിച്ചു. അവരുടെ ആശയങ്ങളും പ്രവര്‍ത്തനവുമായി നൂറുശതമാനം യോജിക്കുന്നവരില്ലായിരിക്കാം. എന്നാല്‍ അവരുടെ ജീവിതം വൈയക്തികമായ പുണ്യസഞ്ചയത്തിനുപകരം സാമൂഹികമായ സദ്ഗതികള്‍ക്കുവേണ്ടിയായിരുന്നു എന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കും. ഒട്ടനവധി ഉദാഹരണങ്ങള്‍ ഉള്ളതില്‍ ഒരെണ്ണം മാത്രം പറയാം.മഹാരാഷ്‌ട്രയിലെ മഹര്‍ഷി കര്‍വെ, സ്ത്രീകളുടെ ഉന്നമനത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവായിരുന്നു. ബാല്യവിവാഹം നിര്‍ത്തലാക്കല്‍, വിധവകളുടെ വിവാഹം, സ്ത്രീകളുടെ വിദ്യാഭ്യാസം, അവരുടെ ഉദ്യോഗപ്രവേശം എന്നിങ്ങനെ ഒരുകാലത്തു സമൂഹത്തിനു ചിന്തിക്കാന്‍ കഴിയാതിരുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ ഏറ്റെടുത്തു. യാഥാസ്ഥിതിക സമൂഹം അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ചെതിര്‍ത്തു.

അദ്ദേഹത്തിനെതിരെ അതിനിന്ദ്യമായ അപവാദശരങ്ങള്‍ തൊടുത്തുവിട്ടു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അദ്ദേഹത്തെ കല്ലെറിഞ്ഞു വീഴ്‌ത്തി. എങ്കിലും അദ്ദേഹം തന്റെ വഴിത്താര വെടിഞ്ഞില്ല. പതറാത്ത കാല്‍വെപ്പോടെ ആ ധര്‍മഭടന്‍ മുന്നോട്ടുനീങ്ങി. ഭൂമിയും പാതാളവുമിളക്കി നൂറായുസ്സും കടന്നു ഒടുവില്‍ വിജയിക്കുക തന്നെ ചെയ്തു. ”ഭാരത രത്‌നം” ബഹുമതി കൊടുത്തു അദ്ദേഹത്തെ സ്വതന്ത്രഭാരതം ആദരിച്ചു. തനതായ തപസ്സില്‍കൂടി അദ്ദേഹം ഒരു മഹര്‍ഷിയായി ഉയര്‍ന്നു. അരനൂറ്റാണ്ടു മുന്‍പ് ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്നുപറഞ്ഞ് നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ പടവാളൂരിയ വി.ടി. ഭട്ടതിരിപ്പാടിനേയും നമുക്ക് ഇത്തരുണത്തിലോര്‍ക്കാന്‍ കഴിയും.

വൈയ്യക്തികമായ എന്തു പുണ്യമാണ് വി.ടിക്കു നേടാനുണ്ടായിരുന്നത്? ഒന്നുമില്ല. നേരെ മറിച്ച് സമാജത്തിനു പുണ്യം നേടിക്കൊടുക്കാനായിരുന്നു ആ ധര്‍മഭടന്‍ കുരുക്ഷേത്രത്തിലിറങ്ങിയത്. അതുകൊണ്ടാണ് അദ്ദേഹത്തെ എതിര്‍ത്തവര്‍പോലും ആദരിച്ചത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! കാലം മാറി വന്നതിന്റെ പ്രമാണങ്ങളാണ് അവ.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്                       (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

Entertainment

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

പുതിയ വാര്‍ത്തകള്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.