ലക്‌നൗ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിരോധന നിയമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുപിയിലെ ഹിന്ദു യുവാക്കള്‍ ട്രംപ് സേന രൂപീകരിച്ചു. അക്രമം ഭയന്ന് പശ്ചിമ യുപിയില്‍ നിന്ന് പലായാനം ചെയ്യുന്ന ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണിത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പശ്ചിമ യുപിയില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുകയാണ്. പലരും അവരുടെ വീടും വസ്തുവകകളും ഉപേക്ഷിച്ച് നാടുവിടുന്നു. ഇവരെ സംരക്ഷിക്കാനാണ് ട്രംപ് സേന രൂപീകരിക്കുന്നത്. ഭീകരവാദികളെ തടയുന്നതിനാണ് ഡൊണാള്‍ഡ് ട്രംപ് ഏഴ് മുസ്ലീം രാജങ്ങളില്‍ നിന്നുളളവര്‍ക്ക് വീസ നിരോധനം ഏര്‍പ്പെടുത്തിയത്.
ദിനംപ്രതി ഒട്ടെറെ യുവാക്കള്‍ സേനയില്‍ ചേരാനെത്തുന്നുണ്ട്. ഉടന്‍ സേന വന്‍ ശക്തയായി മാറുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഹാപുറിലെ പില്‍കുവയില്‍ കഴിഞ്ഞ ദിവസം നടന്ന ബിജെപി പ്രസിഡന്റ് അമിത്ഷായുടെ റാലിക്കിടെ ട്രംപ് സേന ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. ദൗലാന മണ്ഡലത്തില്‍പ്പെട്ട പില്‍കുവയില്‍ ബിജെപി നാലുതവണ എംപിയായ ഡോ.രമേഷ് ചന്ദ് തോമറെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
പശ്ചിമ യുപിയില്‍ നിന്നുളള ഹിന്ദുക്കളുടെ പാലായനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി യോഗി ആദിത്യനാഥിനെയും പിന്തുണയ്‌ക്കും. ഞങ്ങള്‍ ഹിന്ദുക്കള്‍ക്കൊപ്പമാണ്.
ഭീഷണി നേരിടുന്ന ഹിന്ദുള്‍ക്ക് സഹായം നല്‍കും. ലൗ ജിഹാദിനെതിരേ യുവാക്കളെ സംഘടിപ്പിച്ച് പ്രചാരണം നടത്തും. തെരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ഥികള്‍ക്ക് അനുകുലമായി മതനേതാക്കള്‍ ഫത്‌വ പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ ബിജെപിയേയും ഹിന്ദു സ്ഥാനാര്‍ഥികളെയും പിന്തുണയ്‌ക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.
















