തിരുവനന്തപുരം: ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീവ്രപരിചരണത്തിലായിരുന്ന കലാഭവന്‍ സാജന്‍ മരണമടഞ്ഞു. എന്നാല്‍, സാജന് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുയര്‍ന്നു.
രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നു. കിടക്ക ഒഴിവില്ലാതിരുന്നതിനാല്‍ നിലത്താണ് കിടത്തിയതെന്നും പറയുന്നു. ആരോഗ്യനില വഷളായതോടെ ശനിയാഴ്ച രാത്രി മെഡിക്കല്‍ ഐസിയുവിലേക്ക് മാറ്റി.
ഗ്യാസ്ട്രോ എന്റോളജി വിഭാഗത്തിന്റെയും മെഡിസിന്‍ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോള്‍ തന്നെ സാജന് കരള്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.
















