തിരുവനന്തപുരം: ലോ അക്കാദമി വളപ്പിലെ ബാങ്ക് പൂട്ടിക്കാന്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കാണ് വിദ്യാര്‍ത്ഥികള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്.
ബാങ്ക് അടപ്പിക്കാന്‍ അനുവദിക്കില്ലെന്ന പോലീസ് നിലപാടിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു.
കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സഹകരണ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ മറികടന്നാണെന്നാണ് ആരോപണം.
















