Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിര്‍മാല്യം മുടക്കാനെത്തുന്ന മതേതരത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 05:32 pm IST
inVicharam

പതിനേഴാം നൂറ്റാണ്ടില്‍ എല്ലാ അര്‍ത്ഥത്തിലും അത്യുച്ചത്തിലാണ് സ്‌പെയിന്‍. സെര്‍വാന്റീസ് സാവേന്ദ്രയാണ് എഴുത്തിലെ മാതൃകാരൂപം. വഴിമുട്ടിയ യൂറോപ്യന്‍ നോവല്‍ ശാഖയ്‌ക്ക് പുരദ്വാരമായിരുന്നു ഡോണ്‍ ക്വിക്‌സോട്ട്. ആ പൊത്തിലൂടെ പല പുരയെലികളും എഴുത്തിന്റെ അതിപന്ഥാവുകള്‍ താണ്ടി പേരെടുത്തു. നെപ്പോളിയന്‍ എല്ലാം അവസാനിപ്പിച്ചു. ഇസബെല്ലയുടെ രാജ്യം വരത്തന്റെ ലാലാരസത്തില്‍ ഇലവംഗത്തിന്റെ നറുമണം നുകര്‍ന്നു. “ഇരിക്കാന്‍ പറഞ്ഞപ്പോള്‍ ഉരസ്സുകൊണ്ട് ഇഴഞ്ഞ’ സ്‌പെയിനിലെ തൂലികത്തൊഴിലാളികള്‍ ഫ്രഞ്ചുസാഹിത്യം തങ്ങളുടേതിനേക്കാള്‍ ഉത്കൃഷ്ടമെന്ന് വാഴ്‌ത്താന്‍ മത്സരിച്ചു. പേടിച്ച എഴുത്തുകാരന്റെ അടിയറവ്.

ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് ചില കൂതറകള്‍ക്ക് തോന്ന്യാസം കാട്ടാനുള്ള മുന്‍കൂര്‍, പിന്‍കൂര്‍ ജാമ്യാപേക്ഷയാണ്. മീഞ്ചന്തയേക്കാള്‍ നാറ്റമടിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും ചലച്ചിത്രമേളകളിലും ഹിന്ദുദൈവങ്ങളെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ച് ആത്മസംതൃപ്തി അടയാന്‍ കുറേ ഗജഫ്രോഡുകള്‍ കീശയില്‍ സൂക്ഷിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ആണത്. കരയോഗം പ്രസിഡണ്ടുമാരെ ബഫൂണുകളാക്കി ചിത്രീകരിച്ച് താറടിക്കാന്‍ “അഴകിയ രാവണന്‍മാരായ കമാലുദ്ദീന്മാര്‍ കണ്ടെത്തുന്ന ലളിതഗണിതം. ആവിഷ്‌കാരസ്വാതന്ത്ര്യം എന്തെന്ന് ഉത്തരകൊറിയന്‍ കമ്മ്യൂണിസ്റ്റ് കിം ഉല്‍ ജോങ്ങിനോട് ചോദിക്കണം. കൊറിയന്‍ ചെക്കന്‍ പറയും: “ഒലക്കേട് മൂട്!’’

മലയാളിക്ക് തല്ലുന്നതിലല്ല, തല്ലിക്കുന്നതിലും തല്ല് കാണുന്നതിലുമാണ് പ്രിയം. നാലരയ്‌ക്കു വരേണ്ട സ്‌ക്കൂള്‍ബസ്സ് പത്തു മിനിറ്റ് വൈകിയാല്‍ ഉത്ക്കണ്ഠ നടിക്കും അവന്‍. വഹ്നികീലങ്ങള്‍ പത്തിവിരിച്ചാടുന്ന ഉത്തരേന്ത്യന്‍ കലാപഭൂവില്‍, തീനാമ്പുകള്‍ക്ക് ഇടയിലൂടെ നിര്‍ഭയം മക്കളെ തിരയുന്ന അമ്മമാരുടെ ചങ്കൂറ്റം അവന് അന്യമാണ്. കലാപങ്ങള്‍ അവന് കവിതയെഴുതിയും ചാനല്‍ചര്‍ച്ച നടത്തിയും പത്തു പുത്തനുണ്ടാക്കാനുള്ള ചാകരക്കാലമാണ്. കരയ്‌ക്കിരുന്ന് കപ്പലോടിക്കുന്ന ചുംബന സമരക്കാരന്‍ മലയാളിയുടെ മുടിഞ്ഞ ചാനല്‍ ചര്‍ച്ച.

ഹിന്ദുസമൂഹം ആഞ്ഞു വേണ്ട, പയ്യെയൊരു ധൃതരാഷ്‌ട്രാലിംഗനം നടത്തിയാല്‍ കറിപൗഡറാകാനുള്ള കമ്മ്യൂണിസമേ കേരളത്തില്‍ ബാക്കിയുള്ളൂ. എസ്എംഎസ്സിലൂടെ രാജിക്കത്തെഴുതി മിടുക്കനായ എം. മുകുന്ദനാണ് നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ടെക്‌നോളജിയെ പരിഹസിക്കുന്നത്. സഹതാപം തോന്നുന്നു, ഇവിടുത്തെ ചില എഴുത്തുകാരോടും സിനിമക്കാരോടും. മേഴ്‌സി കില്ലിങ് കാത്തുകിടക്കുന്ന കമ്മ്യൂണിസത്തിന്റെ കണ്ണുരുട്ടും കരവിരട്ടും കണ്ട് അതിന്റെ ഇല്ലാത്ത അപദാനങ്ങള്‍ വാഴ്‌ത്തി ഭിക്ഷാംദേഹി പാടുന്നു പാവങ്ങള്‍. കമ്മ്യൂണിസ്റ്റുകാരന്റെ ചവിട്ടും വിരട്ടുമൊക്കെ പണ്ടായിരുന്നു, സാഹിത്യകാരാ! എഗ്‌സാംപിള്‍: പാവ്‌ലോ നെരൂദ.

ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെനറ്റര്‍ ആയിരുന്നു നെരൂദ. പാര്‍ട്ടിയുടെ തോന്ന്യാസങ്ങളെ എതിര്‍ത്ത നൊബേല്‍ സമ്മാന ജേതാവിനെ നാട്ടില്‍നിന്ന് പറപ്പിച്ചുകളഞ്ഞു ചിലിയന്‍ ഡബിള്‍ ചങ്കന്മാര്‍. നിക്കൊളോവ് ടിഖനോവ് റഷ്യന്‍ റൈറ്റേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് ആയിരുന്നു; അധഃസ്ഥിത വിഭാഗത്തില്‍ പിറന്ന ഉന്നത സാഹിത്യകാരന്‍. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വൃത്തികേടുകളെ ചോദ്യം ചെയ്ത ആ അധഃസ്ഥിതനെ തൊഴിച്ചെറിഞ്ഞു പാര്‍ട്ടിയിലെ സവര്‍ണ്ണ ബൂര്‍ഷ്വാകള്‍. ലിയനിദ് മാക്‌സിമോവിച്ച് കടകവിരുദ്ധമായിരുന്നു. നല്ല നോവലിസ്‌റ്റെങ്കിലും, കമ്മ്യൂണിസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് റഷ്യന്‍ സഖാക്കളെ മണിയടിച്ചു. പ്രതിഫലം ലെനിന്‍ അവാര്‍ഡായി പഹയന്റെ വീട്ടിലെത്തി.

റോജര്‍ വില്ല്യംസിന്റെ കഥ ചിരിയും കരച്ചിലും ഉണര്‍ത്തും. പട്ടത്തം കിട്ടാത്ത പള്ളീലച്ചനായിരുന്നു. റെഡ് ഇന്ത്യക്കാരെ കുരിശിലേറ്റാന്‍ അവര്‍ക്കിടയില്‍ പറ്റിക്കൂടി. ആദിവാസിക്ക് സുവിശേഷം നിര്‍മ്മിക്കാന്‍ അവരുടെ വാക്കും പ്രയോഗങ്ങളും പഠിച്ച് “എ കീ ഇന്‍ടു ദ ലാംഗ്വേജ്‌സ് ഓഫ് അമേരിക്ക’ എഴുതി; നമ്മുടെ ബഞ്ചമിന്‍ ബെയ്‌ലിയെപ്പോലെ. ഇല്ലാതാക്കപ്പെട്ട റെഡ് ഇന്ത്യന്‍ പൈതൃകത്തെപ്പറ്റി ഓര്‍ത്ത് പിന്നീട് ചിലതൊക്കെ പറഞ്ഞ റോജറിന്റെ വായ് മൂടിക്കളഞ്ഞു പള്ളിയുടെ പാഞ്ഞുവന്ന അച്ചടക്ക ബുള്‍ഡോസറുകള്‍.

ഉപനിഷത്തും വേദവും പഠിച്ച “തെറ്റിന് ജ്യേഷ്ഠന്‍ ദാരായെ അയാളുടെ മകന്റെ മുന്നില്‍ വച്ച് മുട്ടുകുത്തി നിര്‍ത്തി കഴുത്ത് കണ്ടിച്ചു അറംഗസീബിന്റെ മഹത്തായ ഇസ്ലാമിക് ആവിഷ്‌കാര സ്വാതന്ത്ര്യം. ‘നരാധമന്‍’’ നരേന്ദ്രമോദി എത്രപേരുടെ ആവിഷ്‌കാരം തടഞ്ഞു? സ്വന്തം മുഹമ്മദ് നബിയുടെ പടം വരയ്‌ക്കാന്‍ അനുവാദമില്ലാത്ത കമാലുദ്ദീന്മാര്‍ ഹിന്ദുക്കളെ ആവിഷ്‌കാര സ്വാതന്ത്ര്യം പഠിപ്പിക്കുന്നത് കുഷ്ഠരോഗി കുഴിനഖക്കാരനെ കുറ്റം പറയുന്നതു പോലാണ്.

തെറ്റിനെ തെറ്റെന്നു പറയുന്ന “ഹിന്ദു വര്‍ഗ്ഗീയവാദികളേക്കാള്‍ പേടിക്കണം മതേതര മുഖംമൂടി അണിഞ്ഞു പതുങ്ങി നടക്കുന്ന െ്രെകസ്തവ-മുസ്ലിം വര്‍ഗ്ഗീയ ഭ്രാന്തന്മാരെ. കൊടിയ ന്യൂനപക്ഷ വര്‍ഗ്ഗീയവിഷം ഉള്ളിലമര്‍ത്തി വെളുക്കെ ചിരിച്ചുനടക്കുന്ന ഇക്കൂട്ടരുടെ ചങ്ക് പൊട്ടുമ്പോള്‍ അടക്കിപ്പിടിച്ച ഹിന്ദുവിദ്വേഷം പുറത്തേക്ക് ചീറ്റും: “നരാധമന്‍… അടിമ നായര്‍… ഞാനും യെരുശലേമിലേക്ക് പോകണോ..?’ പ്ലാവിലത്തൊപ്പി വച്ച് തെരുക്കൂത്ത് നടത്തുന്ന ചില എക്‌സ്ട്രാ ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സുകളും അരമുറി ചാന്‍സിനു വേണ്ടി ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും: “വെള്ളം കോരാം, വിറക് വെട്ടാം, മുറ്റമടിച്ചു തരാം, പ്ലീസ്!’’

ലെറ്റേഴ്‌സ് ഫ്രം സ്‌പെയിന്‍ രചിച്ച ജോസഫ് ബ്ലാക്കോ വൈറ്റിനെ ലാല്‍ ജോസ് കേട്ടു കാണില്ല. ഒന്നാന്തരം കത്തോലിക്കാ വിശ്വാസിയും കവിയും ദാര്‍ശനികനുമായിരുന്നു ആശാന്‍. സ്‌പെയിനിലെ കത്തോലിക്കര്‍ “അയ്യപ്പനും വെളുത്തച്ചനും’ കഥകള്‍ ഉണ്ടാക്കി തട്ടിപ്പിന് തുനിഞ്ഞപ്പോള്‍ ബ്ലാക്കോ വൈറ്റ് പൊളിച്ചു. മദമിളകിയ സ്വന്തം മതക്കാരില്‍ നിന്ന് തടി രക്ഷിക്കാന്‍ വൈറ്റ് ഇഗ്ലണ്ടിലേക്ക് പറന്നു. അവിടിരുന്നും കത്തോലിക്കരെ ഭള്ള് പറഞ്ഞു ധൈര്യവാന്‍ ജോസഫ് വൈറ്റ്. ഒന്നു പരീക്ഷിച്ചു നോക്കണം, മിസ്റ്റര്‍ ലാല്‍ജോസ്! യെരുശലേമിലേക്ക് അവനവന്റെ മതക്കാര്‍ തന്നെ ടിക്കറ്റെടുത്തു തരുന്നത് കാണാം. സ്‌പെസിമെന്‍ വെളുത്തച്ചന്റെ തട്ടിപ്പുകഥ തന്നെയാവട്ടെ.

നിര്‍മ്മാല്യത്തിന്റെ ക്ലൈമാക്‌സില്‍, വിശപ്പ് മൂലം പരവശനായ വെളിച്ചപ്പാട് വാള്‍കൊണ്ട് നെറ്റിയില്‍ തെരുതെരെ വെട്ടുമ്പോള്‍ രക്തം വായിലേക്ക് ഒഴുകിയിറങ്ങിയെന്നും ഓക്കാനം വന്ന അയാള്‍ അത് തുപ്പിക്കളയുന്നതോടെ സിനിമ അവസാനിക്കുന്നതായി ചിത്രീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ നാടകീയതയ്‌ക്കോ മറ്റോ വേണ്ടി സിനിമയുടെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കുകയാണുണ്ടായതത്രേ! ഈ വാദം ശരിയാണോയെന്ന് അറിയില്ല. എങ്കിലും ഇപ്പറഞ്ഞതു പോലൊരു മാറ്റം സിനിമയുടെ ക്ലൈമാക്‌സില്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അത് എം.ടി വിശദീകരിക്കണം. നിര്‍മ്മാല്യത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കും അതോടെ വിരാമമാകും.

തലയ്‌ക്ക് പിടിച്ച ഹിന്ദുവിരോധം മൂലം സ്വതാത്പര്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മാല്യം എന്ന സിനിമയെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച കമലും കഥയറിയാതെ അയാളെ പിന്തുണച്ച വിവരദോഷികളും “’അസുരവിത്ത്’’ മറന്നുപോകുന്നതാണ് പരിഹാസ്യം. ഇസ്ലാമിലേക്ക് മതം മാറ്റപ്പെടുന്ന കഥാനായകനെ മുസ്ലിങ്ങള്‍, മാധവിക്കുട്ടിയെ തോളിലേറ്റി നടന്നതുപോലെ പൊക്കിക്കൊണ്ടു നടന്ന് നാടുനീളെ പ്രദര്‍ശിപ്പിക്കുന്നുണ്ട് അസുരവിത്തില്‍. പുതുമോടി കഴിഞ്ഞതോടെ കറിവേപ്പില പോലെ തഴയപ്പെട്ട ഗോവിന്ദന്‍കുട്ടി പിന്നീട് പുതിയ മതം കാട്ടുന്ന സ്‌നേഹത്തിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞ് ഇസ്ലാം ഉപേക്ഷിക്കുകയാണ്; അങ്ങനെയെങ്കില്‍ ഹിന്ദുമതം വെടിഞ്ഞ് ഇസ്ലാമില്‍ ചേരുന്നത് ഭൂലോക മണ്ടത്തരമാണെന്ന സൂചനയാണ് അതിലൂടെ എം.ടി സമൂഹത്തിനു നല്‍കുന്നതെന്ന് വേണമെങ്കില്‍ ഹിന്ദുക്കള്‍ക്കും വ്യാഖ്യാനിക്കാമല്ലോ.

മുസ്ലിം സാമൂഹ്യ പശ്ചാത്തലവുമായി ബന്ധപ്പെട്ട് ഖസാക്കിന്റെ ഇതിഹാസം, സുന്ദരികളും സുന്ദരന്മാരും, സ്മാരകശിലകള്‍ തുടങ്ങിയ കൃതികളിലൂടെ വിജയനും ഉറൂബും പുനത്തിലും കാട്ടിയ മാന്ത്രിക കൈയടക്കം എംടിക്ക് ഒരിക്കലും സാധിച്ചിട്ടില്ലെന്നാണ് ആസ്വാദകനെന്ന നിലയില്‍ ഈ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം. കടവ് പോലുള്ള സിനിമകളിലടക്കം പലയിടത്തും മുഴച്ചു നില്‍ക്കുന്നതാവട്ടെ ചെകിടിക്കുന്ന “ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍’ മോഡല്‍ ഏച്ചുകെട്ടിയ മതേതരത്വവും. എന്നു കരുതി എം.ടിയുടെ സ്ഥാനം നഷ്ടപ്പെടുന്നുവെന്നും അര്‍ത്ഥമില്ല.

“ചെമ്മരിയാട്ടിന്‍ കുഞ്ഞുങ്ങള്‍ മേയുന്നിടത്ത് ഒളി ചിതറിയ ദേവദൂതന്മാര്‍ മന്ദം മന്ദം സഞ്ചരിക്കുന്നു.’ വരികളെ ഹിന്ദുപീഡനത്തിന്റെ ഇക്കാലത്തിനൊത്ത് മാറ്റാന്‍ തോന്നുന്നു: “ദ ഫീറ്റ് ഓഫ് ഡെമണ്‍സ് മൂവ് ടോക്കറ്റീവ് വേര്‍ ഹിന്ദൂസ് ഹാവ് നിബിള്‍ഡ്.’ഹിന്ദുവിന്റെ മേച്ചില്‍പ്പുറങ്ങളില്‍ മുഴങ്ങുന്നത് ശുഭശബ്ദങ്ങളല്ല, ചെകുത്താന്റെ പാദപതനങ്ങളാണെന്ന് തിരിച്ചറിഞ്ഞാല്‍ മതി, ഒരുവനും കുത്തിത്തിരിപ്പുമായി ഹിന്ദുസമൂഹത്തിലേക്ക് കടന്നു വരില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.