ചെന്നൈ: എംഎല്‍എമ്മാരെ തട്ടിക്കൊട്ടുപോയി തടവില്‍ പാര്‍പ്പിച്ചുവെന്ന പരാതി അന്വേഷിക്കാനായി കാഞ്ചീപുരം എസ്പി മുത്തരശിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തി.
റിസോര്‍ട്ടിലേക്ക് പോലീസ് കയറിയതിനെ തുടര്‍ന്ന് എല്‍എമാരും പോലീസും തമ്മില്‍ വാക്കേറ്റം.പോലീസിനൊപ്പം കമാന്‍ഡോ സംഘവും ഉണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ പോലീസിനെ പിന്‍വലിക്കുകയും എംഎല്‍എമാരോട് തിരികെ പോകാനും മുത്തരശി നിര്‍ദ്ദേശിച്ചു.
എംഎല്‍എമ്മാരെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി മധുര സൗത്ത് എംഎല്‍എ രവണനാണ് പരാതി നല്‍കിയത.
അതിനിടെ പനീര്‍ശെല്‍വം കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയേക്കുമെന്ന് സൂചന. റിസോര്‍ട്ടിലുള്ള പനീര്‍ശെല്‍വം പക്ഷവുമായി വൈകിട്ട് യോഗം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല കീഴടങ്ങുന്ന പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷഭീഷണി കണക്കിലെടുത്ത് ജയിലില്‍ താല്‍ക്കാലികമായി ക്രമീകരിച്ച കോടതിമുറുക്കുള്ളിലാവും ശശികല കീഴടങ്ങുക.
















