ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ഇതാദ്യമായി ഉയര്‍ന്ന നിലവാരമുളള കള്ളനോട്ട് ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. അസല്‍ നോട്ടുകളോട് അതീവ സാമ്യമുളള 2000 രൂപയുടെ മൂന്ന് നോട്ടുകളാണ് പിടിച്ചെടുത്തത്.
നോട്ട് അസാധുവാക്കലിന് ശേഷം അഞ്ഞൂറ്, രണ്ടായിരം രൂപ നോട്ടുകളുടെ വ്യാജന്‍ ഇറങ്ങിയതായി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇവയുടെ നിലവാരം വളരെ മോശമായിരുന്നു. ഇവയില്‍ പലതും സ്‌കാന്‍ ചെയ്‌തെടുത്ത പകര്‍പ്പുകളായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത നോട്ടുകള്‍ അസലിനെയും വെല്ലുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ മാല്‍ഡയില്‍ നിന്നുളള ഉമര്‍ ഫറൂഖ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെ കളളനോട്ട് കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ആള്‍ കൂടിയാണിത്. ഇയാള്‍ നോട്ടുകളുടെ സാമ്പിളുമായി എത്തിയതായിരുന്നു. ഉയര്‍ന്ന ഗുണനിലവാരമുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഇതില്‍ ഉണ്ടോയെന്ന കാര്യം പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ. ഇതിനായി പിടിച്ചെടുത്ത നോട്ടുകള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
















