ന്യൂദല്‍ഹി: സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ഭാഗമായി ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ തീയറ്ററില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, സിനിമയ്‌ക്കു മുമ്പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റീസുമാരായ ദീപക് മിശ്രയും ആര്‍. ഭാനുമതിയും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി. തങ്ങള്‍ ഒരു രാഷ്‌ട്രത്തിലാണ് ജീവിക്കുന്നതെന്നും ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്നത് മനസിലാക്കണം കോടതി പറഞ്ഞു. കൂടുതല്‍ വാദങ്ങള്‍ക്കായി കേസ് ഏപ്രില്‍ 18ലേയ്‌ക്ക് മാറ്റി.
















