ന്യൂദല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം ശന്തന ഗൗഡര്‍ അടക്കം അഞ്ചു പേര് നാളെ സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും.
രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, തമിഴ്നാട് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ഛത്തീസ്ഗട്ട് ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ക്ക് പുറമേ കര്‍ണ്ണാടകയിലെ സീനിയര്‍ ജഡ്ജി എസ്. അബ്ദുള്‍ നസീര്‍ എന്നിവരും വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
1978ല്‍ അഭിഭാഷക ജീവിതം ആരംഭിച്ച ജസ്റ്റിസ് ശന്തന ഗൗഡര്‍ 2003ല്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ന്യായാധിപ ജീവിതം ആരംഭിച്ചു. കഴിഞ്ഞ സപ്തംബറിലാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ശന്തന ഗൗഡര്‍ക്ക് പകരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാട്ന ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജ് നവനീതി പ്രസാദ് സിങ് എത്തിയേക്കും.
കേരളാ ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ രാധാകൃഷ്ണനെ ഛത്തീസ്ഗട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: