മുംബൈ: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയും സല്‍മാന്‍ ഖാന്റെ ആരാധിക. 500 കിലോയുളള ഇമാന്‍(37) ശസ്ത്രക്രിയയ്‌ക്കായി കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് കണ്ട ഖാന്‍ ത്രയത്തിന്റെ സിനിമയാണ് ഇവരെ സല്‍മാന്റെ ആരാധികയാക്കിയത്.
തനിയ്‌ക്ക് അദ്ദേഹത്തെ കാണാന്‍ താത്പര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഔദ്യോഗികമായി ആശുപത്രി അധികൃതര്‍ ക്ഷണിച്ചാല്‍ സല്‍മാന്‍ ഉടന്‍ തന്നെ വന്ന് ഇമാനെ കാണുമെന്ന് പിതാവ് സലിം ഖാന്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഇത്തരത്തിലൊരു ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. ഇത്തരമൊരു രോഗിയുടെ ആഗ്രഹം തങ്ങള്‍ സാധിച്ച് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















