ന്യൂദല്‍ഹി: രാജ്യത്ത് പണത്തിന് ക്ഷാമമില്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി. ദല്‍ഹിയിലടക്കം നിരവധി എടിഎമ്മുകളില്‍ പണമില്ലാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
റിസര്‍വ് ബാങ്കിന്റെ കറന്‍സി ശേഖരം ഇപ്പോള്‍ അധികമാണ്. എടിഎമ്മിലെ പണത്തെ സംബന്ധിച്ച് സാമ്പത്തിക സേവന വകുപ്പ് പരിശോധിച്ചുവരികയാണ്. ചിലയിടങ്ങളില്‍ എടിഎമ്മുകളുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ദിവസേന ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എടിഎമ്മുകളില്‍ പണത്തിന്റെ ദൗര്‍ലഭ്യമില്ലെന്ന ധനമന്ത്രിയുടെ വാക്കുകള്‍ സാന്പത്തിക സേവന വകുപ്പ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗ്ഗല്‍ ആവര്‍ത്തിച്ചു.
















