Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാതിരഹിത പ്രസ്ഥാനത്തിന്റെ ദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:52 am IST
in Samskriti

 

ക്രിസ്തുമതം സ്വീകരിച്ചവരും അല്ലാത്തവരുമായ ദളിതരുടെ വിമോചനത്തിന് അവിരാമം പ്രയത്‌നിച്ച ആരാധ്യപുരുഷനാണ് ‘പൊയ്‌കയില്‍ അപ്പച്ചന്‍’ എന്നറിയപ്പെട്ടിരുന്ന കുമാരുഗുരുദേവന്‍.

തിരുവല്ലയ്‌ക്കടുത്തുള്ള ഇരവിപേരൂര്‍ എന്ന സ്ഥലത്ത് 1879 ഫെബ്രുവരി 17 നാണ് അനുയായികളാല്‍ ‘അപ്പച്ചന്‍’ എന്നുവിളിക്കപ്പെട്ട കുമാരുഗുരുദേവന്റെ ജനനം. ളേച്ചിയും കണ്ടനുമാണ് മാതാപിതാക്കള്‍. കൊമരന്‍ എന്ന പേരാണ് അച്ഛനമ്മമാര്‍ ഇട്ട പേര്. പറയസമുദായത്തില്‍പ്പെട്ട ഇവര്‍ ശങ്കരമംഗലത്ത് എന്ന ക്രൈസ്തവ ജന്മിയുടെ അടിയാളന്മാരായിരുന്നു. ഇവരുടെ പ്രേരണയാല്‍ കൊമരനും കുടുംബവും ക്രിസ്തുമതാനുയായികളായി.

അങ്ങനെയാണ് കൊമരന്‍ യോഹന്നാനായിത്തീര്‍ന്നത്. എന്നാല്‍, സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് മേനി നടിച്ചിരുന്ന ആഢ്യ ക്രിസ്ത്യാനികള്‍ ദളിത് ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുകയും തങ്ങളുടെ സെമിത്തേരികളില്‍ ദളിതരുടെ ശവമടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുക പതിവായിരുന്നു. മാര്‍ത്തോമാസഭയിലെ ഉപദേശിയായിരുന്ന യോഹന്നാനെ ഈ വിവേചനങ്ങള്‍ വളരെ വേദനിപ്പിച്ചു.

വിവേചനങ്ങള്‍ക്കെതിരെ പൊരുതാന്‍ തുടങ്ങിയപ്പോള്‍ യോഹന്നാനെ മാര്‍ത്തോമ്മ സഭാധികൃതര്‍ സഭയില്‍നിന്നും പുറത്താക്കി. തുടര്‍ന്ന് ബ്രദറണ്‍ സഭയില്‍ ചേര്‍ന്ന യോഹന്നാന്‍ നാലുവര്‍ഷത്തിനുശേഷം അതിനോടും വിട പറഞ്ഞു. പ്രസംഗങ്ങളില്‍ മാത്രമേ ആഢ്യക്രിസ്ത്യാനികള്‍ക്ക് സാഹദോര്യമുള്ളൂവെന്ന് തിരിച്ചറിഞ്ഞ യോഹന്നാന്‍ മാറിചിന്തിക്കുവാന്‍ തയ്യാറായി.

അവശതയനുഭവിക്കുന്ന തന്റെ ജനവിഭാഗത്തിന്റെ മോചനത്തിനായി പൊയ്‌കയില്‍ അപ്പച്ചന്‍ നടത്തിയ പ്രക്ഷോഭങ്ങളെ ‘അടിലഹള’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1906 ല്‍ വാകത്താനത്തിനടത്ത് ആദിച്ചന്‍ അബ്രഹാമിന്റെ പുരയിടത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം ബൈബിള്‍ കത്തിച്ചു. പരസ്യമായ ഈ ബൈബിള്‍ ദഹനം കേരളചരിത്രത്തിലെ ആദ്യത്തേതും അവസാനത്തേതുമായിരിക്കാം. ഈ സംഭവം വളരെയധികം കോളിളക്കമുണ്ടാക്കി.

പലതവണ അദ്ദേഹം അക്രമിക്കപ്പെട്ടു. അനുയായികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ജീവന്‍ രക്ഷിക്കാനായത്. പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ അനിഷേധ്യ നേതാവായിത്തീരാന്‍ യോഹന്നാന് അധികകാലം വേണ്ടിവന്നില്ല. അനുയായികള്‍ അദ്ദേഹത്തെ ‘അപ്പച്ചന്‍’ എന്നു സ്‌നേഹാദരങ്ങളോടെ സംബോധന ചെയ്യുവാന്‍ തുടങ്ങി.

1909 ല്‍ അദ്ദേഹം പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആര്‍ഡിഎസ്) സ്ഥാപിച്ചു. 1914 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ചെങ്ങന്നൂരില്‍ പിആര്‍ഡിഎസ് സ്വീകരണം നല്‍കി. സ്വീകരണം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അപ്പച്ചനെ വിളിച്ച് മഹാരാജാവ് എന്തുവേണമെന്ന് തിരക്കി. ഇത്തരം അസുലഭ സന്ദര്‍ഭങ്ങളില്‍ രാജാവിനോട് അധികംപേരും ചോദിച്ചുവാങ്ങുന്നത് കരമൊഴിവായ വസ്തുക്കളാണ്. എന്നാല്‍ അപ്പച്ചന്റെ മറുപടി മഹാരാജാവിനെ അദ്ഭുതപ്പെടുത്തി.

”അടിയങ്ങള്‍ക്ക് ഒന്നും വേണ്ട. എന്റെ ആള്‍ക്കാര്‍ മഹാരാജാവിനെ കണ്ടിട്ടുള്ളവരല്ല. അവര്‍ ഇതേവരെ അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. അവര്‍ ഈ രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ്. അവര്‍ക്ക് തങ്ങളുടെ പൊന്നുതമ്പുരാനെ നേരില്‍കണ്ട് വണങ്ങാന്‍ കഴിഞ്ഞത് തന്നെ മഹാഭാഗ്യം.”

1921, 31 വര്‍ഷങ്ങളില്‍ യോഹന്നാന്‍ ശ്രീമൂലം പ്രജാസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് ദളിതരായി വേറെയും അംഗങ്ങളുണ്ടായിരുന്നു. അവരോരുത്തരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജാതിയുടെ ആവശ്യങ്ങള്‍ മാത്രമാണ് സഭയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ അപ്പച്ചനാകട്ടെ എല്ലാ വിഭാഗം ആള്‍ക്കാരുടെയും അവശതാ പരിഹാരത്തിന് വേണ്ടിയാണ് സഭാവേദി പ്രയോജനപ്പെടുത്തിയത്.

സര്‍ക്കാര്‍ അനുമതിയോടെ തിരുവിതാംകൂറില്‍ അയിത്തജാതിക്കാര്‍ക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത് പൊയ്‌കയില്‍ അപ്പച്ചനാണ്. 1939 ജൂലൈ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ദളിതരുടെ സാമൂഹികപദവി ഉയര്‍ത്താനുള്ള ജാതിരഹിത പ്രസ്ഥാനമായിരുന്നു പ്രത്യക്ഷ രക്ഷാദൈവസഭ. സഭയുടെ സ്ഥാപകന്‍ എന്ന നിലയില്‍ പൊയ്‌കയില്‍ അപ്പച്ചന് കുമാരുഗുരുദേവനെന്ന ആത്മീയനാമം ലഭിച്ചു. കുമാരുഗുരുദേവന്റെ സ്മരണ നിലനിര്‍ത്തുവാനും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും സ്മാരക മന്ദിരവും ക്ഷേത്രവും ഇരവിപേരൂരില്‍ സ്ഥിതിചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Kerala

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.