Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ ഐഎസ് കെട്ടിപ്പടുക്കാന്‍ മലയാളികളുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 01:20 am IST
inWorld

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഐഎസ് എന്ന ഭീകരസംഘടന കെട്ടിപ്പടുക്കാന്‍ മലയാളികളുടെ കഠിന ശ്രമം. കാസര്‍കോട് അടക്കം കേരളത്തിലെ പലസ്ഥലങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇതിനു പിന്നിലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇവര്‍ അഫ്ഗാനിലെ നഗര്‍ഹര്‍ പ്രവിശ്യയിലാണ് താവളമുറപ്പിച്ചിട്ടുള്ളത്.

ഇജാസ് കെട്ടിയപുരയില്‍, ഭാര്യ റഹീല, മകന്‍, ഷിയാസ് കെട്ടിയപുരയില്‍, ഭാര്യ അജ്മല തുടങ്ങിയവരും മറ്റ് 18 പേരും കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനിലേക്ക് പോയത്. റഹീല പോകുന്ന സമയത്ത് മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അബ്ദുള്‍ റഷീദായിരുന്നു ഇവരെ കൊണ്ടുപോയത്. റഷീദും ഇവര്‍ക്കൊപ്പമുണ്ട്. എട്ടുമാസമായി ഇവര്‍ കേരളം വിട്ടിട്ട്.

ശരിയായ വാര്‍ത്താ വിനിമയ സംവിധാനം പോലുമില്ലാത്ത സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ മതം പഠിപ്പിക്കാന്‍ തുടങ്ങിയെന്നും കടകള്‍ അടക്കം ആരംഭിച്ചെന്നും സംഘത്തിലെ പലരും വിവാഹിതരായെന്നും ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നില്ല. പക്ഷെ കേരളമടക്കം ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വരുന്ന ജിഹാദികള്‍ക്ക് പരിശീലനവും മറ്റും നല്‍കാനുള്ള സംവിധാനങ്ങളാണ് ഇവര്‍ കെട്ടിപ്പൊക്കിവരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇവരുടേത് ജിഹാദിന്റെ നഴ്‌സറിയാണ്. ഇജാസ് ഡോക്ടറാണ്, സഹോദരന്‍ എന്‍ജിനിയര്‍.

മൂന്നു വര്‍ഷം മുന്‍പാണ് പ്രവാചകനെപ്പോലെ ജീവിക്കണമെന്നു പറഞ്ഞ് ഇവര്‍ നാട്ടില്‍ ബാപ്പ അബ്ദുള്‍ റഹ്മാനുമായി തര്‍ക്കം തുടങ്ങിയത്.

നഗര്‍ഹറില്‍ അവരുടെ ജീവിതം കടുപ്പമേറിയതാണ്. ഗിരിനിരകളുള്ള ഉള്‍നാടന്‍ മേഖലയിലാണ് താമസം. യാതൊരു സൗകര്യവുമില്ലാത്ത സ്ഥലത്താണ് താമസം. പക്ഷെ ഇത് സ്വര്‍ഗമാണ്, മടങ്ങിവരില്ലെന്നാണ് അവര്‍ പറയുന്നത്. ഉമ്മ അഫ്‌സത്ത് റഹ്മാന്‍ പറയുന്നു. ഒന്നര മാസം മുന്‍പ് ഇജാസ് വിളിച്ചു. രണ്ടാണ്‍കുട്ടികളുണ്ടായതായി പറഞ്ഞു. ആഭ്യന്തരയുദ്ധം തകര്‍ത്ത അവിടെ ഒരു ക്‌ളിനിക്ക് നടത്തുകയാണ് ഇജാസ്. ഷിയാസ് ടീച്ചറാണ്.

മതംമാറി ഇസയായ ബെക്‌സിന്‍ വിന്‍സെന്‍ിന് ഒരു കുഞ്ഞുണ്ടായി. അവിടുത്തേതാണ് യഥാര്‍ഥ ഇസ്‌ളാമിക ജീവിതമെന്നാണ് മടങ്ങിവരാന്‍ പറയുമ്പോള്‍ അവര്‍ പറയുന്നത്. തങ്ങള്‍ യഥാര്‍ഥ മുസ്‌ളീങ്ങളായി ജീവിക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. കാസര്‍കോട്ടു നിന്ന് കാണാതായ മറ്റുള്ളവരും അവിടെത്തന്നെയുണ്ട്. ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ കുടുംബാംഗത്തിന് അപകടമുണ്ടായി. വിവരം ഞാന്‍ അറിയും മുന്‍പ് ഇജാസ് അറിഞ്ഞു. റഹ്മാന്‍ പറഞ്ഞു.

കേരളത്തില്‍ ഐഎസ് അനുഭാവികളായവരുടെ രഹസ്യ ശൃംഖലയുണ്ട്. കാസര്‍കോട്ടു നിന്ന് കാണാതായവരെക്കുറിച്ച് അന്വേഷിക്കുന്ന ഐബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇനി അവര്‍ കേരളത്തില്‍ നിന്ന് ജിഹാദിന് ആളെ റിക്രൂട്ട് ചെയ്യുകയായിരിക്കും അടുത്ത പണി. ഇനിയായിരിക്കും ശരിയായ ഭീകരപരിശീലനം നല്‍കുക. ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറുമാസമായി അല്‍ഖ്വയ്ദ തമിഴിലും മലയാളത്തിലും ധാരാളം ലഘുലേഖകള്‍ പുറത്തിറക്കുന്നുണ്ട്. അബ്ദുള്ള അസം, ഒസാമ ബിന്‍ ലാദന്‍, എയ്‌മാന്‍ അല്‍ സവാഹിരി തുടങ്ങിയവരുടെ പ്രസംഗങ്ങളും മറ്റുമാണ് ഇവ.

അഫ്ഗാനില്‍ എത്തിയവരുടെ വാക്കുകളില്‍ വര്‍ഗീയത നിറയുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാര്യ ഷംസിയ, മകള്‍ ആയിഷ എന്നിവര്‍ക്കൊപ്പം നഗര്‍ഹറില്‍ എത്തിയ അഷ്ഫാഖ് മജീദ് അടുത്തിടെ നാട്ടിലുള്ള സഹോദരി ഷാജിറ മജീദിനെ വിളിച്ചിരുന്നു. അത് മുസ്‌ളീങ്ങളുടെ നാടാണെന്നാണ് അഷ്ഫാഖ് പറഞ്ഞത്. അവിടെ ഒരു ഹിന്ദുവിനെയും കാണേണ്ടിവരുന്നില്ലെന്നും പറഞ്ഞു. ഞങ്ങള്‍ എല്ലാവരും അവിടേക്ക് ചെല്ലാനാണ് അവന്റെ ആവശ്യം. മടങ്ങിവരില്ലെന്നും വ്യക്തമാക്കി.

അഷ്ഫാഖ് എങ്ങനെ ഇങ്ങനായി എന്ന് അറിയില്ല. ഷാജിറ അത്ദുതപ്പെടുന്നു. സക്കീര്‍ നായിക്കിന്റെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ആര്‍ഷി ഖുറേഷിയാണ് ഇവരുടെ മനംമാറ്റിയതെന്നാണ് എന്‍ഐഎ ചൂണ്ടിക്കാട്ടുന്നത്. ഇയാളാണ് ഇവരെ കാസര്‍കോട്ടെ ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധുള്ളവരുമായി അടുപ്പിച്ചത്.

മൊഹമ്മദ് മെഹ്മൂദിന്റെ മകന്‍ മൊഹമ്മദ് സലീല്‍ അഫ്ഗാനില്‍ പോയവരിലുണ്ട്. രണ്ട് കോളുകളാണ് ബാപ്പക്ക് ലഭിച്ചത്. ഖുറാന്‍ പ്രകാരമാണ് അവിടെ ജീവിക്കുന്നതെന്നാണ് സലീല്‍ പറഞ്ഞത്. ഫോണെടുത്താല്‍ പിന്നെ മതപ്രസംഗമാണ്, മെഹ്മൂദ് പറയുന്നു. ഒരിക്കല്‍ വിളിച്ചപ്പോള്‍, ഞാന്‍ കരഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു നമുക്ക് സ്വര്‍ഗത്തില്‍ കാണാമെന്ന്.. ഹഫീസുദ്ദീന്‍ എന്നയാളുടെ ഉമ്മ ഖദീജ തേങ്ങലോടെ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.