ന്യൂദൽഹി: മാനനഷ്ട കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് മാർച്ച് 21നകം നേരിട്ട് ഹാജരാവണമെന്ന് ദൽഹി മെട്രോപോളിറ്റൻ കോടതിയുടെ നിർദ്ദേശം. നേരിട്ട് ഹാജരാവാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
ദൽഹി ജില്ല ക്രിക്കറ്റ് അസോസിയേഷനും വൈസ് പ്രസിഡൻറായിരുന്ന ചേതൻ ചൗഹാനുമാണ് കെജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.എന്നാൽ ബെംഗളൂരുവിൽ ചികിൽത്സയിലായതിനാൽ ഉടൻ ഹാജരാകാനാകില്ലെന്ന് കെജ്‌രിവാൾ കോടതിയെ അറിയിച്ചു. ഫെബ്രുവരി 21 മാത്രമേ ദൽഹിയിൽ തിരിച്ചെത്തുകയുള്ള എന്നും കെജ്‌രിവാൾ കോടതിയിൽ അറിയിച്ചു.
















