മുംബൈ: അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയുണ്ടാവില്ലെന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ.
ചാംപ്യന്‍സ് ട്രോഫിപോലെ രാജ്യാന്തര മല്‍സരങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കളിക്കേണ്ടിവന്നാല്‍ തടയില്ല. എന്നാല്‍, ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമും, പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ടീമും ക്രിക്കറ്റ് കളിക്കില്ലെന്നും, അത്തരം സാഹചര്യത്തെ എതിര്‍ക്കുമെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു.
രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 ാം വാര്‍ഷികം 2022 ല്‍ ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവെന്നാണ് മോദിയെ അമിത് ഷാ വിശേഷിപ്പിച്ചത്. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
















