Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തളര്‍ന്ന യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് തോളിലേന്തി; കോലിയക്കോട് കൃഷ്ണന്‍നായര്‍ നടവഴിയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:22 pm IST
in Kerala

തിരുവനന്തപുരം: മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍നായര്‍ വഴി വേലികെട്ടി അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ യുവാവ്. അപകടത്തില്‍ ശരീരം തളര്‍ന്ന വെമ്പായം തിട്ടയത്തുകോണം ഹരികൃഷ്ണ വിലാസത്തില്‍ അരുണ്‍ കൃഷ്ണന്‍(28) ആണ് ചികിത്സ ലഭിക്കാതെ വീല്‍ചെയറില്‍ കഴിയുന്നത്. വഴി അടച്ചതോടെ അനുജന്‍ ഹരികൃഷ്ണന്‍ അരകിലോമീറ്ററോളം തോളില്‍ ചുമന്നാണ് അരുണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്

മൂന്ന് വര്‍ഷം മുമ്പ് പോത്തന്‍കോട്ടു വച്ച് അരുണ്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചു. ഒരുവര്‍ഷത്തെ ചികിത്സയ്‌ക്കൊടുവില്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ശരീരം തളര്‍ന്നു. അരുണിനെ ആയുര്‍വേദ കോളേജിലേക്ക് മാറ്റി. ഇതിനിടയിലാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ ഇവരുടെ വഴി അടച്ച് വേലി കെട്ടിയത്. ഒപ്പം നാട്ടുകാരുടെ ശ്രമദാനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണവും തടഞ്ഞു. അരുണിന്റെ അമ്മ ഉഷയ്‌ക്ക് കുടുംബപരമായി കിട്ടിയ 15 സെന്റ് വസ്തുവിലേക്ക് പുറമ്പോക്കിലൂടെ വഴി ഉണ്ട്. പക്ഷെ ആ പുറമ്പോക്കും കയ്യേറിയാണ് വേലി. എംഎല്‍എയുടെ അധികാരവും ലോഅക്കാദമിയുടെ പിന്‍ബലവുമുള്ള കൃഷ്ണന്‍നായരോട്

എതിര്‍ക്കാന്‍ ഉഷയ്‌ക്കും ഇളയമകന്‍ ഹരികൃഷ്ണനും നാട്ടുകാര്‍ക്കും ഭയമാണ്.

ഒന്നിടവിട്ട ദിവസങ്ങളില്‍ മൂന്ന്മാസം മുടങ്ങാതെ ആയുര്‍വേദ ചികിത്സ നടത്തിയാല്‍ അരുണ്‍ എഴുനേറ്റ് നടക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നു. അരുണിന് ഭേദമാകുന്നതുവരെയെങ്കിലും അതുവഴി പോകാനുള്ള അനുവാദം നല്‍കണമെന്ന് ഉഷ കാലുപിടിച്ച് അപേക്ഷിച്ചെങ്കിലും വഴി നല്‍കാനാകില്ലെന്ന് കൃഷ്ണന്‍ നായര്‍ നിലപാടെടുത്തു. ഇതോടെ രണ്ട് വര്‍ഷമായി ഹരികൃഷ്ണന്‍ അരുണിനെ അരകിലോമീറ്ററോളം ചുമലില്‍ എടുത്താണ് ചികിത്സയ്‌ക്കായി കൊണ്ടുപോകുന്നത്. ഒരാള്‍ക്ക് പോലും നടന്നുപോകാനാകാത്ത വരമ്പു വഴിയിലൂടെയും തെങ്ങിന്‍തടി പാലത്തിലൂടെയും തന്നെക്കാള്‍ ഭാരമുള്ള അരുണിനെയും ചുമന്നുകൊണ്ടുപോകുന്ന കാഴ്ച കരളലിയിക്കും.

കാലൊന്നു തെറ്റിയാല്‍ ഇരുവരും നിലത്ത് വീഴും. ഇടയക്ക് വഴിയിലെ മരത്തില്‍ ചാരിനിനിന്ന് വിശ്രമിക്കും. വഴിക്ക് വീതിയില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ക്കോ കണ്ടുനില്‍കുന്നവര്‍ക്കോ സഹായിക്കാനും കഴിയില്ല. മൂന്ന് ദിവസത്തിലൊരിക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാകാതെ വന്നതോടെ ചികിത്സ മൂന്നാഴ്ചയിലൊരിക്കലേക്ക് മാറ്റി. ടൈലിന്റെ പണിനോക്കിയിരുന്ന അരുണും ഓട്ടോ ഓടിക്കുന്ന ഹരിയും ആയിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. അരുണ്‍ തളര്‍ന്ന് കിടപ്പായതോടെ ചെറിയ ചായക്കട നടത്തുന്ന ഉഷയ്‌ക്കും ഹരിക്കും വല്ലപ്പോഴും മാത്രമാണ് ജോലിക്ക് പോകാന്‍ കഴിയുന്നത്. നാട്ടുകാരുടെ സഹായമാണ് ഇപ്പോഴുള്ള ആശ്രയം. വീല്‍ചെയര്‍ ഉരുട്ടികൊണ്ട് പോകാനുള്ള വഴിയെങ്കിലും ലഭിച്ചാല്‍മതിയെന്ന പ്രാര്‍ത്ഥനിയിലാണ് ഇപ്പോള്‍ ഈ കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

പുതിയ വാര്‍ത്തകള്‍

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.