ശ്രീനഗര്‍; യുവാക്കളില്‍ ഭീകരത കുത്തിവച്ചുവന്നിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ചെറു സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ഒരു ഭീകരനും ഒന്‍പതു സഹായികളുമാണ് ബാരാമുള്ളയില്‍ പിടിയിലായത്.
കുട്ടികളെ പറഞ്ഞുമയക്കി ഭീകരരാക്കാനുളള ശ്രമത്തിനിടെയാണ് കൊടും ഭീകരന്‍ ഇര്‍ഷാദ് അഹമ്മദ് ഷായും കൂട്ടരും പിടിയിലായത്. നിരവധി ഭീകരാക്രമണ, കൊലക്കേസുകളില്‍ പ്രതിയാണ് ഇര്‍ഷാദ്.
















