ബംഗളൂരു: ബംഗളൂരു ജയിലിലെ ശശികലയുടെ അയല്‍വാസി സൈൈനഡ് മല്ലിക എന്ന കെ. ഡി. കെംപമ്മ. 46 കാരിയായ ഇവര്‍ മോഷണത്തിനായി ഏഴ് സ്ത്രീകളെ സൈനൈഡ് നല്‍കി ക്കൊന്നിട്ടുണ്ട്. അങ്ങിനെ കുപ്രസിദ്ധി നേടിയ ഇവര്‍ ജയലളിതയുടെ കടുത്ത ആരാധിക കൂടിയാണ്.
2014ല്‍ ജയലളിത ജയില്‍ ശിക്ഷ അനുഭവിക്കുമ്പോള്‍ കാണാന്‍ താത്പ്പര്യം ഇവര്‍ പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ സാധിച്ചില്ല. മല്ലികയ്‌ക്ക് ജീവപര്യന്തമാണ് ശിക്ഷ.
1998ല്‍ തയ്യല്‍ക്കാരനായ ഭര്‍ത്താവ് മല്ലികയെ ഉപേക്ഷിച്ചു. അതിനുശേഷം പെട്ടെന്ന് പണക്കാരിയാവുന്നതിനുവേണ്ടി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണവും പണവുമായി കടന്നുകളയുകയായിരുന്നു.
പിന്നീട് ഒരു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഇവര്‍ ചിട്ടിക്കമ്പനി ആരംഭിച്ചു. അത് വലിയ നഷ്ടത്തിലായി. തുടര്‍ന്ന് പണക്കാരും രോഗിയുമായ സ്ത്രീകളെ പ്രാര്‍ത്ഥനയ്‌ക്കെന്ന പേരില്‍ കബൡപ്പിച്ച് സൈനൈഡ് കലര്‍ത്തി ഭക്ഷണം നല്‍കി കൊന്നശേഷം അവരുടെ ആഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. ജയമ്മ എന്ന പേരിലാണ് ഇവര്‍ വീടുകളില്‍ ജോലിക്ക് പ്രവേശിച്ചിരുന്നത്.
2012ല്‍ അറസ്റ്റിലായ ഇവരെ വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. കര്‍ണ്ണാടകയിലെ കഗ്ഗളിപുര സ്വദേശിയാണ് ഇവര്‍.
















