കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും കാര്യമായ തെളിവുകള്‍ ഒന്നും കണ്ടെത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപതമാണ്. മറ്റേതെങ്കിലും ദേശീയ ഏജന്‍സികള്‍ പരിശോധിക്കട്ടെ എന്ന നിലപാടാണ് പോലീസിനുള്ളത്.
വിശദമായ പരിശോധനയില്‍ വിഷാംശങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ആറുപേരെ നുണപരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഇതും കേസിന് സഹായിച്ചിരുന്നില്ല. എന്നാല്‍ പോലീസമില്ലെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടെ മരണത്തിന് കാരണം വിഷാംശം അകത്തു ചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും അദ്ദേഹം പ്രതികരിച്ചു.
















