തിരുവനന്തപുരം: തന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്‌ക്കും ചീഫ് സെക്രട്ടറിയ്‌ക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്.
തന്നോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് ഡയറക്‌ടർ സ്ഥാനത്ത് നിന്നും മാറ്റിയതായി സർക്കാർ ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. അതിനാൽ തന്നെ തന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകിയതെന്നാണ് വിവരം. ലോക്‍നാഥ് ബെഹ്‌റയാണ് നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍.
















