കൊച്ചി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന കാര്യത്തില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വികസനമെന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വികസന കാര്യത്തില്‍ കേരളത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രവും കേരളവും ഒരുമിച്ച് മുന്നോട്ട് പോണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെട്രോ മാന്‍ ശ്രീധരനെയും അദ്ദേഹം അഭിനന്ദിച്ചു.
ശ്രീധരന്റെ നേതൃപാടം കൊച്ചി മെട്രോ വേഗത്തിലാക്കാന്‍ കാരണമായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
















