Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നേതാക്കള്‍ക്ക് നീലക്കുപ്പായം അലര്‍ജി; തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 09:24 am IST
in Kerala

 

കൊച്ചി: മേലനങ്ങാതെ തൊഴിലാളികളെ ചൂഷണം ചെയ്ത് അവരുടെ വിഹിതം പറ്റി നടക്കുന്ന സിഐടിയു നേതാക്കള്‍ക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ അമര്‍ഷം. ഇവര്‍ നീലക്കുപ്പായം ധരിക്കുകയോ തൊഴില്‍ എടുക്കുകയോ ചെയ്യാതെ പണിയെടുക്കുന്ന തൊഴിലാളികളുടെ വേതനത്തിന്റെ പങ്ക് പറ്റുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികള്‍ക്ക് ഇരുപതോ ഇരുപത്തിയഞ്ചോ ദിവസത്തെ വേതനം ലഭിക്കുമ്പോള്‍ നേതാക്കള്‍ക്ക് മാസത്തില്‍ 30 ദിവസത്തെ വേതനമാണ് ലഭിക്കുന്നത്.

തൃശൂര്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ചാല, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് സിഐടിയു ചുമട്ടുതൊഴിലാളികള്‍ കൂടുതലുള്ളത്. എറണാകുളം ടൗണില്‍ രണ്ടായിരത്തോളം തൊഴിലാളികളാണ് ഉള്ളത്. പൂള്‍ അടിസ്ഥാനത്തിലാണ് തൊഴില്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ജോലി സമയം അട്ടിമറി പൂളിലാണ് ഏറ്റവും കൂടുതല്‍ വരുമാനം, ഒരു നേതാവിന്റെ കീഴില്‍ രണ്ടോ മൂന്നോ പൂള്‍ ഊണ്ടാകും. പത്തും പതിനഞ്ചും വര്‍ഷമായി നീലക്കുപ്പായം ഇടാതെ, രജിസ്റ്ററില്‍ ഒപ്പ് വച്ച് പണിയെടുക്കാതെ കൂലി വാങ്ങുന്ന നേതാക്കള്‍ വരെയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ധനലക്ഷ്മി ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് മാസാവസാനം കൂലി ലഭിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടേതായ ആവശ്യങ്ങള്‍ക്ക് അവധിയെടുത്താല്‍ അന്നത്തെ കൂലി ലഭിക്കില്ല. എന്നാല്‍ പണിയെടുക്കാതെതന്നെ എല്ലാ ദിവസവും രജിസ്റ്ററില്‍ ഒപ്പ് വക്കുന്നതിനാല്‍ നേതാക്കള്‍ക്ക് മറ്റ് തൊഴിലാളികള്‍ പണിയെടുക്കുന്നതിന്റെ വിഹിതം ലഭിക്കുന്നു. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും പണിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതോടൊപ്പം പണിയെടുക്കാതെ വിലസി നടക്കുന്ന നേതാക്കള്‍ക്കും ലഭിക്കും. ജോലി സമയത്ത് തൊഴിലാളികള്‍ അവരുടെ വിശ്രമകേന്ദ്രങ്ങളില്‍ ഉണ്ടാകണമെന്നാണ് നിയമം. നേതാക്കള്‍ രാവിലെ എത്തി ബുക്കില്‍ ഒപ്പിട്ടാല്‍ പിന്നെ പ്രദേശത്ത് പോലും കാണില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ലേബര്‍ ഓഫീസര്‍മാരാണ്. അവര്‍ പലപ്പോഴും നോക്കുകുത്തിയാവുകയാണ്.

കൂടാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും ചുമട്ട് തൊഴിലാളിയൂണിയനില്‍ ഉണ്ട്. ഇവര്‍ ഉച്ചയോടെയാണ് പലപ്പോഴും പൂളുകളില്‍ എത്തുന്നത്. ഇവരുടെ ജോലിയും മറ്റ് തൊഴിലാളികള്‍ ചെയ്യേണ്ടിവരുന്നു. യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ തൊഴിലാളികളില്‍ നിന്ന് നോക്കുകൂലിയാണ് കൈപറ്റുന്നതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം. നേതാക്കള്‍ക്ക് വേണമെങ്കില്‍ ശമ്പളത്തില്‍ നിന്ന് അലവന്‍സ് നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ രജിസ്റ്ററില്‍ ഒപ്പ് വച്ച് ഞങ്ങളുടെ കൂലിയില്‍നിന്ന് വിഹിതം പറ്റരുതെന്നുമാണ് തൊഴിലാളികളുടെ പക്ഷം. ഇക്കാര്യങ്ങളെക്കുറിച്ച് സിഐടിയു ജില്ലാ- സംസ്ഥാന നേതാക്കളെ ധരിപ്പിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.