യെദിയൂരപ്പ, സുരുജി എന്നിവര്‍ക്കൊപ്പം.. (ഫയല്‍ചിത്രം)
ബെംഗളൂരു: കര്‍ണാടകത്തിലെ പ്രമുഖ സേവന പ്രസ്ഥാനമായ രാഷ്‌ട്രോത്ഥാന പരിഷത്തിന് 1965ല്‍ രൂപം നല്‍കിയ ജയദേവ് ജി 31 വര്‍ഷം സംഘടനയ്‌ക്ക് നേതൃത്വം നല്‍കി.
വിദ്യാഭ്യാസം, ആരോഗ്യം, സേവനം, സാഹിത്യം എന്നീമേഖലകളിലേക്ക് പരിഷത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ദേശീയ നായകന്‍മാരുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഭാരത ഭാരതീ പരമ്പര കര്‍ണ്ണാടക സാഹിത്യത്തിന് മുതല്‍കൂട്ടാണ്. ഇന്ന് കര്‍ണ്ണാടകത്തിലെ ഏറ്റവും വലിയ രക്തബാങ്കിന്റെ നിയന്ത്രണവും പരിഷത്തിനാണ്.

സര്‍സംഘചാലക് മോഹന്‍ ഭാഗവത്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ക്കൊപ്പം (ഫയല്‍ചിത്രം)
അവിവാഹിതനായ ജയദേവ് ജി 1995ലാണ് സംഘത്തിന്റെ പ്രചാരകനായത്. സംഘത്തിന്റെ കേന്ദ്ര നിര്‍വാഹക സമിതി അംഗമായിരുന്നു. വനവാസി കല്യാണാശ്രമം, ഗോഖലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പബ്ലിക് അഫയേഴ്‌സ്, അബലാശ്രമം തുടങ്ങി നിരവധി സംഘപ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ചിരുന്നു.
















