കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായുള്ള അന്വേഷണം കാമുകിമാരിലേയ്‌ക്കും വ്യാപിപ്പിക്കുന്നു.
കേസില്‍ നിന്ന് സുനിയെ രക്ഷപ്പെടാന്‍ സഹായിച്ചത് കാമുകിമാരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. സുനിക്ക് രണ്ട് കാമുകിമാരുണ്ടെന്നും ഇവരുമായി സുനി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് അന്വേഷണം കാമുകിമാരിലേക്കും പോലീസ് വ്യാപിപ്പിക്കുന്നത്.
അതേസമയം, സുനിയുടെ കൂട്ടുകാരന്‍ തമ്മനം സ്വദേശി മണികണ്ഠന്‍ പോലീസ് പിടിയിലായിരുന്നു. സുനി കായംകുളത്തെ സ്ഥാപനത്തില്‍ മാല പണയം വച്ചു ആ പണം ഉപയോഗിച്ച് ടാക്‌സി മാറിക്കയറി കോയമ്പത്തൂരില്‍ എത്തിയിരുന്നു. പിന്നീട് പലവഴിക്കുമായി പോയെന്നും മണികണ്ഠന്‍ മൊഴി നല്‍കി.
















