Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീയണയ്‌ക്കല്‍ ദൗത്യത്തിന് വായുസേനയുടെ ഹെലിക്കോപ്ടറുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 06:04 am IST
in Kerala

മലയിന്‍കീഴ്(തിരുവനന്തപുരം): ജൈവ വൈവിധ്യങ്ങളുടെ കലവറയായ മൂക്കുന്നിമല നാല് ദിവസം കൊണ്ട് കനല്‍ക്കാടായി മാറി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ തുടങ്ങിയ മൂക്കുന്നിമലയിലെ അഗ്‌നിബാധ മൂന്നുനാള്‍ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടയ്‌ക്കോട്, കല്ലടിമല ഭാഗത്തെ കരസേനയുടെ വെടിവയ്‌പ്പ് പരിശീലന മേഖലയില്‍ നിന്നു തുടങ്ങിയ അഗ്‌നിബാധ മലയം, പാമാംകോട് മേഖലയിലെ വായുസേനയുടെ കൈവശമുള്ള വനഭൂമിയിലേക്ക് കടന്നു. പലവട്ടം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഉള്‍ക്കാടുകളില്‍ നിന്നും അപ്രതീക്ഷിതമായി ഉയര്‍ന്നു വരുന്ന തീയെ പ്രതിരോധിക്കാന്‍ മുന്നൂറോളം വരുന്ന ദൗത്യസേന അംഗങ്ങള്‍ക്കു കഴിയാതെപോയി.

തിങ്കളാഴ്ച രാത്രിയോടെ പാമാംകോട്, മലയം മേഖലയിലെ വനഭൂമിയില്‍ വന്‍ മരങ്ങളിലേക്ക്പടര്‍ന്നു. തീ ഗോളമായി മൂക്കുന്നിമല മാറിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ പഴഞ്ചന്‍ തീയണക്കല്‍ ഉപകരണങ്ങളുമായി എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ പൊരുതി തോറ്റു. അതോടെ രക്ഷാപ്രവര്‍ത്തനം വായുസേന ഏറ്റെടുത്തു. വായുസേനയുടെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള അറിയിപ്പിനെ തുടര്‍ന്ന്  പ്രതിരോധ സേനയുടെ മൂന്ന്  ആധുനിക ഹെലിക്കോപ്ടറുകള്‍ കൊച്ചിയില്‍ നിന്നും മൂക്കുന്നിമല ദൗത്യത്തിനെത്തിച്ചു.

ഇന്നലെ രാവിലെ ആറുമണിയോടെ എത്തിയ ആദ്യ ഹെലികോപ്റ്ററില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മൂക്കുന്നിമലയിലെ അഗ്‌നിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സേനയെ ദൗത്യത്തിനിറക്കിയത്. ഹെലിക്കോപ്ടറുകളില്‍ നിന്നും രാസലായനി താഴേക്ക് സ്‌പ്രേ ചെയ്ത് തീയണക്കാന്‍ ആദ്യം ആലോചിച്ചുവെങ്കിലും അത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുമെന്നതിനാല്‍ ഉപേക്ഷിച്ചു. പിന്നീടാണ് തൊട്ടടുത്തുള്ള വെള്ളായണി കായലില്‍ നിന്നും ജലം സംഭരിച്ച് തീയണക്കാന്‍ വായുസേനക്ക് നിര്‍ദേശം ലഭിച്ചത്. ഇതിനിടെ ജില്ലാ കളക്ടര്‍ എസ്. വെങ്കിടേശപതി ആര്‍മി, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി.

ഇടതടവില്ലാതെ മൂന്നു ഹെലിക്കോപ്റ്ററുകളും ഒത്തൊരുമിച്ചുള്ള ദൗത്യഫലമായി ഇന്നലെ ഏറെവൈകി തീമലയെ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മലയത്തെ വായുസേന റഡാര്‍ സ്റ്റേഷന്റെ ഡീസല്‍ ജനറേറ്റര്‍ കോംപ്ലെക്‌സിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ നിന്നും മുഴുവന്‍ മരങ്ങളും അടിക്കാടുകളും വെട്ടിമാറ്റി. കോംപ്ലെക്‌സിന് ചുറ്റുമുള്ള പ്രദേശം കനത്ത തോതില്‍ വെള്ളം പമ്പുചെയ്ത്  തണുപ്പിക്കുന്നുണ്ട്. ഉള്‍ക്കാടുകളില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന വന്മരങ്ങള്‍ പൊട്ടിത്തെറിച്ചു മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ അടിക്കാടുകളിലേക്കും വന്‍ തോതില്‍ ജലം പമ്പുചെയ്ത് വിടുന്നുണ്ട്.

അപൂര്‍വയിനം സസ്യ, ജന്തു ജാലങ്ങള്‍ അധിവസിക്കുന്ന മൂക്കുന്നിമല പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ഭൂപ്രദേശം കൂടിയാണ്. അതീവ സുരക്ഷാ ജാഗ്രത പാലിക്കപ്പെടുന്ന മൂക്കുന്നിമലയില്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

പുതിയ വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.