തിരുവനന്തപുരം: പി.സി. ജോര്‍ജ് ചെയര്‍മാനായി കേരള ജനപക്ഷം നിലവില്‍വന്നു. നിയമസഭാമന്ദിരത്തിനുള്ളിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സഭാകവാടത്തിനുമുന്നിലാണ് ജനപക്ഷം പിറവിയെടുത്തതായി ചെയര്‍മാന്‍ പി.സി. ജോര്‍ജ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജനപക്ഷം പ്രവര്‍ത്തകര്‍ക്കായുള്ള സംഘടനാപ്രതിജ്ഞ അദ്ദേഹം ചൊല്ലിക്കൊടുത്തു.
നേരത്തെ മാസ്‌കറ്റ്‌ഹോട്ടല്‍ ആഡിറ്റോറിയത്തില്‍ കേരള ജനപക്ഷം സമ്പൂര്‍ണ സംസ്ഥാനകമ്മിറ്റി യോഗംചേര്‍ന്ന് ഭരണഘടനയ്‌ക്ക് അംഗീകാരം നല്‍കി. എസ്. ഭാസ്‌കരപിള്ള രാഷ്‌ട്രീയ പ്രമേയവും ഭരണഘടന മാലേത്ത് പ്രതാപചന്ദ്രനും അവതരിപ്പിച്ചു.
എം.ടി. ജോസഫ്, ഇ.കെ. ഹസ്സന്‍കുട്ടി, പി.ഇ. മുഹമ്മദ് സക്കീര്‍, ജോസ്‌കോലടി, തോമസ് കണ്ണന്തറ, ഷൈജോ ഹസ്സന്‍, കെ.എഫ്. കുര്യന്‍, ജോര്‍ജ്ജ്‌വടക്കന്‍, പ്രൊഫ. ജോസഫ് ടി. ജോസ്, ജോയി സക്കറിയ, വര്‍ഗീസ് കൊച്ചുകുന്നേല്‍, ഇന്ദിരാശിവദാസ്, അഡ്വ. ഷോണ്‍ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ജനപക്ഷം ജില്ലാ കണ്‍വീനര്‍മാരെയും പോഷകസംഘടനാ കണ്‍വീനര്‍മാരെയും പ്രവാസി കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. 251 അംഗസംസ്ഥാന കമ്മിറ്റിയും നിലവില്‍വന്നു.
















