കൊച്ചി : ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഫ്‌സിഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സപ്ലൈകോ നേരിട്ട് ഏറ്റെടുത്ത് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിക്ക് മാര്‍ച്ചില്‍ കൊല്ലത്തു തുടക്കമാകുമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരള ഹോള്‍സെയില്‍ റേഷന്‍ ഡിസ്ട്രിബ്യൂട്ടേഷ്ഴ്‌സ് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ഏപ്രിലില്‍ മറ്റു ജില്ലകളില്‍ പദ്ധതി തുടങ്ങും.ഏപ്രിലില്‍ പദ്ധതി തുടങ്ങണമെങ്കില്‍ ധാന്യങ്ങള്‍ മാര്‍ച്ച് മാസത്തോടെ ഗോഡൗണുകളില്‍ എത്തിക്കേണ്ടതുണ്ടെന്നും ഇതിനായി വാഹനങ്ങള്‍ ക്ഷണിച്ചു കൊണ്ടുള്ള ടെണ്ടര്‍ നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നും എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















