തിരുവനന്തപുരം: മലയാളപഠനം അനായാസവും രസകരവുമാക്കാന്‍ മലയാള സര്‍വകലാശാല തയ്യാറാക്കിയ മലയാള പാഠം പദ്ധതി പ്രവര്‍ത്തനക്ഷമമായതായി വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്റര്‍നെറ്റ്, മൊബൈല്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാനുതകുന്ന ആപ്പുകള്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭ്യമാകും. കളികളിലൂടെയും കുട്ടികളില്‍ കൗതുകം വര്‍ദ്ധിപ്പിച്ചും മലയാളം പഠിപ്പിക്കുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അക്ഷരകേളി, പദകേളി, സ്‌കൂള്‍ നിഘണ്ടു, ഇ കോപ്പി ബുക്ക് എന്നിവയിലൂടെയാണ് പഠനം.
ഇതോടൊപ്പം സര്‍വകലാശാല ഒരുക്കുന്ന ഓണ്‍ലൈന്‍ മലയാള ഭാഷാനിഘണ്ടു ആഗസ്റ്റോടെ തയ്യാറാകും. ജനങ്ങള്‍ക്ക് പുതിയ വാക്കുകള്‍ നിഘണ്ടുവിലേക്ക് നിര്‍ദ്ദേശിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. ഈ വാക്കുകള്‍ പരിശോധിച്ച ശേഷം ഉള്‍പ്പെടുത്തും. ഭാഷാ സാഹിത്യരംഗത്ത് സംഭാവനകള്‍ നല്‍കിയ എ.ആര്‍. രാജരാജവര്‍മ്മ, എഴുത്തച്ഛന്‍ എന്നിവരുടെയും മിഷണറി മലയാളത്തിന്റെയും പൂര്‍ണ വിവരങ്ങള്‍ സര്‍വകലാശാല തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
















