കണ്ണൂര്‍: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ കേരളത്തില്‍ സിപിഎം അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്തിന് പുറത്ത് ഒരിടത്തും മുഖ്യമന്ത്രി പിണറായി വിജയന് കാലുകുത്താന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദല്‍ഹിവാസം പോലും ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്ത് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധം ജനാധിപത്യപരമാണ്.
രണ്ടായിരത്തോളം തടവുകാരെ അനധികൃതമായി വിട്ടയക്കാനുളള സര്‍ക്കാര്‍ ശ്രമത്തെ ഭരണഘടനാനുസൃതമായി തടഞ്ഞ ഗവര്‍ണറെ പരസ്യമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
















