പാലക്കാട്: അഗളിയില്‍ സദാചാര പോലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു. അഗളി കാരറ പള്ളത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്റെയും ലതയുടേയും മകന്‍ അനീഷ്(22) ആണ് വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ചത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇക്കഴിഞ്ഞ പതിനാലിന് അഴീക്കല്‍ ബീച്ചില്‍ ഒരു യുവതിയോടൊപ്പം പോയ അനീഷിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവത്രെ. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് അഗളി പോലീസ് പറയുന്നു.
















