തിരുവനന്തപുരം: നയപ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമുള്ളതാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. മുന്‍പ് പ്രഖ്യാപിച്ച് ദയനീയമായി പരാജയപ്പെട്ട് കടലാസ്സില്‍ മാത്രം ഒതുങ്ങിയ പദ്ധതികള്‍ വീണ്ടും പൊടിതട്ടിയെടുത്ത് കൈയടിവാങ്ങാനുള്ള സര്‍ക്കാരിന്റെ ശ്രമം പരിഹാസ്യമാണ്.
2006ലെ എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനമായിരുന്നു എല്ലാവര്‍ക്കും വീട് എന്നത്. ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെയും എംഎന്‍ ലക്ഷംവീട് പദ്ധതിയിലൂടെയും കേരളത്തിലുള്ള എല്ലാ ഭൂരഹിതര്‍ക്കും വീട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്നാണ് അന്നത്തെ പ്രകടന പത്രികയില്‍ അവകാശപ്പെട്ടത്.
2006 മുതല്‍ 2011 വരെയുള്ള ബജറ്റില്‍ കോടിക്കണക്കിനു രൂപയാണ് പാര്‍പ്പിട പദ്ധതികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവാക്കിയത്. 2007-08 ല്‍ മാത്രം 50,000 വീടുകള്‍ പണിയുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. ഇഎംഎസ് ഭവന പദ്ധതിക്കായി 2000 കോടിരൂപയാണ് വകയിരുത്തുയിരുന്നത്. ഇത് കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങങ്ങളുടെ പ്ലാന്‍ ഫണ്ടിന്റെ 15 ശതമാനം ഇഎംഎസ് ഭവന പദ്ധതിക്കായി വകയിരുത്തുകയും ചെയ്തു.
















