മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ മേധാവി അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ചതായി റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണത്തിലൂടെയാണ് ബാഗ്ദാദിയെ കൊലപ്പെടുത്തിയത്. മേയ് അവസാനം നടന്ന വ്യോമാക്രമണത്തില്‍ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പം നിരവധി മുതിര്‍ന്ന ഐ.എസ് നേതാക്കളും കൊല്ലപ്പെട്ടതായി റഷ്യന്‍ മന്ത്രാലയം വെളിപ്പെടുത്തി.
മേയ് 28 ന് സിറിയന്‍ നഗരമായ റാഖയുടെ തെക്കന്‍ പ്രാന്തപ്രദേശത്ത് ചേര്‍ന്ന ഐ.എസ് യോഗത്തിന് നേരെയായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ 30 ഓളം ഐ.എസ് നേതാക്കളും 300 ഓളം ഐ.എസ് പടയാളികളും കൊല്ലപ്പെട്ടു. റാഖയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായിരുന്നു ഐ.എസ് നേതാക്കള്‍ ഒത്തുകൂടിയതെന്നും റഷ്യ അറിയിച്ചു. യോഗം നടക്കുന്ന വിവരവും സ്ഥലവും സമയത്തെയും കുറിച്ച് അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും റഷ്യന്‍ സൈനികന്‍ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടമുള്ള സിറിയൻ സര്‍ക്കാരിന്റെ റഷ്യ പിന്തുണയ്‌ക്കുന്നുണ്ട്.
















