കരിപ്പൂർ: വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ്ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഹവിദാർ അബ്ദുൽ കരീമാണ്അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
മെയ് 19നാണ് സംഭവം നടന്നത്. ഗൾഫിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗുകൾ പരിശോധിക്കവെയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ അടിച്ചുമാറ്റല്‍. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് വച്ചിരുന്ന മൂന്ന് പവനിലേറെ വരുന്ന സ്വർണമാല കരീം പോക്കറ്റിലിടുകയായിരുന്നു.
















