കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍നത്തോടനുബന്ധിച്ച് മംഗലാപുരത്ത് നടത്തിയ സ്വയം പ്രഖ്യാപിത ഹര്‍ത്താല്‍ പൂര്‍ണം. നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. ബസുകള്‍ സര്‍വീസ് നടത്തിയില്ലെങ്കിലും സ്വകാര്യ വാഹനങ്ങള്‍ ചിലത് നിരത്തിലിറങ്ങി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഇന്നലെ രാവിലെ പിണറായി വിജയന്‍ വാര്‍ത്താഭാരതിയെന്ന ദിനപത്രത്തിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന സിപിഎം കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ നിരന്തരമായി അക്രമണം അഴിച്ചുവിടുന്നതില്‍ കര്‍ണാടകത്തിലെ ജനങ്ങള്‍ രോഷം പ്രകടിപ്പിക്കുകയാണ് ഹര്‍ത്താലിലൂടെ ചെയ്തത്. പിണറായിയെ തടയുകയോ സിപിഎം നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തി ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു സമീപനവും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുകയില്ലെന്ന് നളീന്‍കുമാര്‍ കട്ടീല്‍ എം.പി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ നിന്ന് വന്‍തോതില്‍ ആളുകളെ വാഹനങ്ങളില്‍ കൊണ്ടുപോയാണ് മംഗലാപുരത്ത് സിപിഎം മതസൗഹാര്‍ദ്ദ റാലി സംഘടിപ്പിച്ചത്. മംഗലാപുരത്ത് പിണറായിയുടെ ചടങ്ങുകള്‍ക്കൊഴികെ 144 പ്രഖ്യാപിച്ച്, ജനാധിപത്യ സംവിധാനങ്ങളെ മുഴുവന്‍ വെല്ലുവിളിച്ചു കൊണ്ടാണ് പരിപാടികള്‍ നടത്തിയത്. സിപിഎമ്മിന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിയമത്തെ വളച്ചൊടിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായം ചെയ്തത് അവരുടെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
















