തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനിമരണം. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധയെ തുടര്‍ന്നുള്ള ജില്ലയിലെ ആറാമത്തെ മരണമാണ് ഇത്.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നിസാര്‍, കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെരിക്കെയാണ് ഇരുവര്‍ക്കും മരണം സംഭവിച്ചത്.
ഡെങ്കിപ്പനി ബാധിച്ച് സംഭവിക്കുന്ന ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ പനിബാധിതരായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.
















