ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ നാല്‍പ്പത്തിയേഴാമത് സമാധിദിനാചരണം പെരുന്ന മന്നം സമാധി മണ്ഡപത്തില്‍ നടന്നു. രാവിലെ ആറുമുതല്‍ സമുദായാചാര്യന്‍ ഇഹലോകവാസം വെടിഞ്ഞ 11.45 വരെ നടത്തിയ ഭക്തിഗാനാലാപനം, പുഷ്പാര്‍ച്ചന, ഉപവാസം, സമൂഹപ്രാര്‍ഥന എന്നിവയില്‍ ആയിരക്കണക്കിന് സമുദായാംഗങ്ങള്‍ പങ്കുചേര്‍ന്നു.
തുടര്‍ന്ന് നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നള്‍കിയ വേളയില്‍ ആചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കരയോഗ അംഗങ്ങള്‍ക്കും പ്രതിനിധി സഭാംഗങ്ങള്‍ക്കും ചൊല്ലിക്കൊടുത്തു. ചങ്ങനാശേരി താലൂക്ക് യൂണിയന് കീഴിലുള്ള കരയോഗാംഗങ്ങള്‍ പിടിയരിയും കെട്ടുതേങ്ങയും വഹിച്ച് സമാധി മണ്ഡപത്തിലേക്ക് തീര്‍ഥയാത്ര നടത്തി. തുടര്‍ന്ന് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ കര്‍പ്പൂരം ഉഴിഞ്ഞ് ഉപവാസത്തിനു സമാപനം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: