ഓള്‍ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്‍ ദേശീയ നിര്‍വാഹക സമിതി യോഗം റിട്ട. മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
നെടുമ്പാശേരി: ഓള്‍ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്റെ ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നു. നെടുമ്പാശേരി അറ്റ്‌ലസ് സെന്ററില്‍ ദേശീയ ഇബിസി കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. മേജര്‍ ജനറല്‍ എസ്.ആര്‍. സിന്‍ഹു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ പ്രസിഡന്റ് പണ്ഡിറ്റ് ഭവര്‍ലാല്‍ ശര്‍മ്മ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രാഹ്മാനന്ദഭൂതി സ്വാമിയാര്‍ക്ക് സ്വീകരണം നല്‍കി.
സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരിന് 2009ല്‍ സമര്‍പ്പിച്ച മേജര്‍ ജനറല്‍ സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഇതിലെ നിര്‍ദ്ദേശങ്ങളായ ഇബിസിക്കാര്‍ക്ക് (ഇക്കണോമിക്കലി ബാക്ക്‌വേഡ് ക്ലാസ്) വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുക, ഇവരുടെ ക്ഷേമത്തിനായി ഇബിസി ബോര്‍ഡ്/കോര്‍പ്പറേഷന്‍ രൂപീകരിച്ച് അതിലേക്ക് 10,000 കോടി രൂപ മാറ്റിവയ്‌ക്കുക തുടങ്ങിയ ശുപാര്‍ശകള്‍ ഭാരതമൊട്ടാകെ നടപ്പിലാക്കണമെന്ന് ബ്രാഹ്മണ ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വി. രാമലിംഗം, ഡോ. പ്രദീപ് ജോതി, മണി.എസ്. തിരുവല്ല തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തില്‍ യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ, പുഷ്പക ബ്രഹ്മണ സേവാസംഘം, മലയാള ബ്രഹ്മണ സമാജം, ശിവദ്വിജ സേവാസമിതി, ഉടുപ്പി മാധ്വ ബ്രാഹ്മണസഭ, ഗൗഡസാരസ്വത ബ്രാഹ്മണ ക്ഷേമസഭ എന്നി സംഘടനകളുടെ കൂട്ടായ്‌മയായ ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍
അഖില ഭാരത മഹാസംഗമത്തിന്റെ ഭാഗമായി 22 മുതല്‍ 26 വരെ പഞ്ചദിന പരിപാടികള്‍ നടത്തുന്നു. ഇന്ന് കാലടി ശ്രീശങ്കര കോളേജ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനവും, ബ്രാഹ്മണ മഹാസംഗമം നടക്കും.
















