കൊച്ചി: സ്ത്രി സുരക്ഷ മുന്‍നിര്‍ത്തിയാണ് പി.ടി. തോമസ് ധര്‍ണ നടത്തുന്നതെങ്കില്‍ അത് ആദ്യം നടത്തേണ്ടിയിരുന്നത് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫിസിന് മുന്‍പിലായിരുന്നുവെന്ന് എം. സ്വരാജ് എംഎല്‍എ. അവിടെ ഒരു സ്ത്രീ മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ ഇദ്ദേഹം എവിടെയായിരുന്നു.
പി.ടി. തോമസ് ഇപ്പോള്‍ നടത്തുന്ന ഉപവാസ സമരം കുറ്റവാളിയെ പിടിച്ചതിലുള്ള പ്രതിഷേധമാണ്. കേസില്‍ പ്രതിയുടെ അറസ്റ്റ് വൈകാനുള്ള കാരണം പി.ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണം. ആവശ്യമില്ലാത്തിടത്ത് ആളാകാനുള്ള ശ്രമമാണ് പി.ടി തോമസ് നടത്തുന്നതെന്നും സ്വരാജ് പറഞ്ഞു.
















