വില്ലിംഗ്ടണ്‍:ഏകദിന ക്രിക്കറ്റില്‍ ഒട്ടെറെ റെക്കോര്‍ഡുകള്‍ക്ക് ഉടമയായ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലേഴ്‌സിന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി.ഏകദിനത്തില്‍ ഏറ്റവുംവേഗത്തില്‍ 9000 കുറിക്കുന്ന കളിക്കാരനായി ഡിവില്ലേഴ്‌സ്.ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് ഈ നേട്ടം .
ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ 13 വര്‍ഷം പഴക്കമുളള റെക്കോര്‍ഡാണ് ഡിവില്ലേഴ്‌സ് മറികടന്നത്.കിവീസിന്റെ പേസര്‍ ലോക്കി ഫെര്‍ഗ്യൂസന്‍ എറിഞ്ഞ 24-ാം ഓവറിലെ അഞ്ചാം പന്ത് അതിര്‍ത്തി കടത്തിയാണ് ഡിവില്ലേഴ്‌സ് 9000 റണ്‍സ് തികച്ചത്.214-ാം ഏകദിനം കളിക്കുന്ന ഡിവില്ലേഴ്‌സ്
205 ഇന്നിംഗ്‌സിലാണ് ഈനേട്ടം സ്വന്തമാക്കിയത്.ഇതോടെ ഗാംഗുലിയുടെ റെക്കോര്‍ഡ് പഴങ്കഥയായി.ഗാംഗുലി 236 മത്സരങ്ങളില്‍ 228 ഇന്നിംഗ്‌സില്‍ നിന്നാണ് 9000 റണ്‍സ് നേടിയത്.
ഏകദിന ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ ഡിവില്ലേഴ്‌സിന്റെ പേരിലാണ്.ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി, സെഞ്ചുറി , വേഗതയേറിയ 150 റണ്‍സ് എന്നിവയൊക്കെ ഡിവില്ലേഴ്‌സാണ് കുറിച്ചത്.
2015ല്‍ ജോഹന്നസ്ബര്‍ഗില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ 16 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയും 31 പന്തില്‍ സെഞ്ചുറിയും നേടി റെക്കോര്‍ഡിട്ടു. 2015 ലെ ലേകകപ്പില്‍ സിഡ്‌നിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 64 പന്തില്‍ 150 റണ്‍സും നേടി ചരിത്രമെഴുതി.
















