Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”ആശങ്കയായിരുന്നു എനിക്കെന്നും”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:14 am IST
in India

നല്ല നാളുകള്‍: ശ്രീനിവാസും സുനയനയും

കന്‍സാസ് സിറ്റി: ഒഴുകിയിറങ്ങിയ കണ്ണീര് ഇടയ്‌ക്കിടെ തുടച്ചുകൊണ്ട് സുനയന ധുമാല പറഞ്ഞുകൊണ്ടേയിരുന്നു, തന്റെ ഭര്‍ത്താവിനെപ്പറ്റി, അമേരിക്കയില്‍ തനിക്കുണ്ടായിരുന്ന ആശങ്കയെപ്പറ്റി. ”എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. പലയിടങ്ങളിലും നടക്കുന്ന വെടിവയ്‌പ്പുകളെപ്പറ്റി ദിവസവും പത്രങ്ങളില്‍ വായിക്കാറുണ്ട്.

അമേരിക്കയില്‍ താമസം തുടരുന്നതു ശരിയാണോയെന്ന് എന്നും ആശങ്കയുണ്ടായിരുന്നു. പക്ഷെ, അപ്പോഴെല്ലാം നല്ലവര്‍ക്ക് നല്ലതേ വരൂ എന്നാണ് ശ്രീ പറഞ്ഞത്. മറ്റൊരു രാജ്യത്തേക്ക് പോകാമെന്ന് ഞാന്‍ പലകുറി പറഞ്ഞു. പക്ഷെ, ശ്രീക്ക് അമേരിക്കയില്‍ താമസിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അതിനാല്‍ മറ്റെവിടേക്കെങ്കിലും പോകാന്‍ വിസമ്മതിച്ചു.” കഴിഞ്ഞ ദിവസം വര്‍ണ്ണവെറി മൂത്ത ആദം പ്യൂരിറ്റണ്‍ എന്നയാള്‍ വെടിവച്ചുകൊന്ന എന്‍ജിനീയര്‍ ആന്ധ്ര സ്വദേശി ശ്രീനിവാസിന്റെ ഭാര്യ സുനയന പറഞ്ഞു.

”സുഹൃത്തുമൊത്ത് ബിയര്‍ കഴിക്കുമ്പോഴാണ് അയാള്‍ കടന്നെത്തി ഇറങ്ങെടാ എന്റെ രാജ്യത്തുനിന്ന് എന്നു വിളിച്ചുപറഞ്ഞത്. അപ്പോള്‍ അവിടെ നിന്ന് ഇറങ്ങേണ്ടതായിരുന്നു. പക്ഷെ, തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അവിടെത്തന്നെയിരുന്നു. അയാള്‍ മടങ്ങിവന്ന് വെടിവച്ചു. ഏവര്‍ക്കും പ്രിയപ്പെട്ട ഒരാളുടെ ജീവനാണ് അയാളെടുത്തത്. ഞങ്ങളുടെ കുടുംബങ്ങളെല്ലാം വലിയ വേദനയിലാണ്. ശ്രീനിയെ രക്ഷിക്കാന്‍ കഴിയാത്തതിന് ഞാന്‍ ശ്രീനിയുടെ അമ്മയോട് എന്തു പറയും.” സുനയന പറഞ്ഞുകൊണ്ടേയിരുന്നു.

വംശവെറി അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് എടുക്കുക? എന്റെ ഭര്‍ത്താവിനു വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് ചോദ്യം. പൊട്ടിക്കരഞ്ഞുകൊണ്ട് സുനയന ചോദിച്ചു. വംശവെറിയില്‍ ജീവന്‍ പൊലിഞ്ഞ ശ്രീനിവാസിന്റെ കുടുംബത്തെ സഹായിക്കാന്‍ ഒലാത്തെ എന്ന സ്ഥലത്തെ ഇന്ത്യക്കാരും അമേരിക്കക്കാരും ചേര്‍ന്ന് നിധി ശേഖരിക്കുന്നുണ്ട്. ഒരു കോടി രൂപ പിരിക്കാന്‍ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങി. 24 മണിക്കൂറിനുള്ളില്‍ രണ്ടു കോടി രൂപയ്‌ക്കടുത്ത് ലഭിച്ചു.

സന്ദേശത്തോട് ആദ്യം പ്രതികരിച്ചത്, വെടിവയ്‌ക്കുന്നത് തടയാന്‍ തോക്കില്‍ കയറിപ്പിടിച്ച് പരിക്കേറ്റ ഗ്രില്ലറ്റിന്റെ സഹോദരി മാഗിയാണ്. എന്റെ സഹോദരനാണ് മൂന്നാമത്തെ ഇര. ശ്രീനിവാസിന്റെ മരണത്തില്‍ അനുശോചിക്കുന്നു. നിങ്ങളുടെ കുടുംബത്തിനു വേണ്ടി കൂടുതല്‍ ചെയ്യാന്‍ എന്റെ സഹോദരന്‍ ആഗ്രഹിക്കുന്നു, മാഗി കുറിച്ചു.

സംഭവത്തിനെതിരെ അമേരിക്കയില്‍ രോഷം പടരുന്നു. ഒപ്പം അവിടത്തെ ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്കയും ഭയവും വര്‍ദ്ധിച്ചു. അതിനിടെ ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയവും കൊലപാതകവുമായി ബന്ധമില്ലെന്ന് വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.

അനധികൃത താമസക്കാരാണോ എന്ന് ചോദിച്ച ശേഷം ആക്രമണം

കന്‍സാസ് സിറ്റി: ശ്രീനിവാസും അലോകിനും നേരെ അമേരിക്കക്കാരന്‍ വെടിയുതിര്‍ക്കും മുന്‍പ് ചെറിയ സംഭാഷണം നടന്നു. ബാറില്‍ ബിയര്‍ കഴിച്ചുകൊണ്ടിരിക്കെ വന്ന ആദം പ്യൂരിറ്റണ്‍ അവരുടെ പാസ്‌പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചു.

അനധികൃതമായാണോ താമസിക്കുന്നതെന്നും അയാള്‍ ചോദിച്ചു. വെടിവയ്‌പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അലോക് മദസാനി പറഞ്ഞു (രണ്ടുപേരും അമേരിക്കയില്‍ പഠനം കഴിഞ്ഞ് നിയമവിധേയമായി അവിടെത്തന്നെ ജോലി ചെയ്യുകയാണ്). ഞങ്ങള്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. പിന്നെ വംശവെറി മൂത്ത ചില വാക്കുകള്‍ പറഞ്ഞു. തുടര്‍ന്ന് പുറത്തേക്ക് പോയി. ഉടന്‍ തന്നെ രോഷത്തോടെ മടങ്ങിവന്ന് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തു. 51 വസുള്ള പ്യൂരിറ്റണെ പിന്നെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.