ഹൈദരാബാദ്: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അത്‌ലറ്റിക് കമ്മീഷനില്‍ ഇന്ത്യയുടെ ഷട്ടില്‍ താരം സൈനാ നേവാളിനെ ഉള്‍പ്പെടുത്തി.ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി അത്‌ലറ്റിക്‌സ് കമ്മീഷന്‍ പ്രതിനിധിയായാണ് സൈനയെ ഉള്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച അറിയിപ്പ് സൈനാ നേവാളിന് കിട്ടയിട്ടുണ്ട്.
2016 ലെ റിയോ ഒളിമ്പിക്‌സിനുശേഷമാണ് സെയ്‌നയെ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അത്‌ലറ്റിക് കമ്മീഷന്‍ അംഗമായി നിയമിച്ചത്.
റിയോ ഒളിമ്പിക്‌സിനിടയ്‌ക്കേറ്റ പരിക്കില്‍ നിന്ന് മോചിതയായ സൈന നേവാള്‍ അടുത്തിടെ നടന്ന മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടി.മാര്‍ച്ചില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേത്രിയാവാന്‍ തയ്യാറെടുക്കുകയാണ് സൈന.
















