ടോക്കിയോ:കെനിയയുടെ വില്‍സണ്‍ കിപ്‌സാംഗ് ടോക്കിയോ മാരത്തണില്‍ ജേതാവയായി.മുന്‍ ലോക റെക്കോഡ് ജേതാവായ കിപ്‌സാംഗ് 2.03.58 സെക്കന്റിലാണ് ഒന്നാം സ്ഥാനം ഓടിയെടുത്തത്.
വനിതാ വിഭാഗത്തില്‍ കെനിയയുടെ തത്തെ സാറ ചാമ്പ്യനായി.2.19.47 സെക്കന്റിലാണ് സാറ ജേത്രിയായത്.സാറയുടെ മികച്ച സമയമാണിത്.എതോപ്യയുടെ മുന്‍ ചാമ്പ്യന്‍ ബിര്‍ഹാനെ ഡിബാബ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പുരുഷന്മാരുടെ മാരത്തണിലെ ആദ്യ ആറുസ്ഥാനവും കെനിയന്‍ താരങ്ങള്‍ക്കാണ്.ജിഡോണ്‍ കിപ്‌ക്കേറ്റര്‍ 2.05.51 സെക്കന്റില്‍ റണ്ണേഴ്്‌സ് അപ്പായി.മുന്‍ ചാമ്പ്യന്‍ ഡിക്‌സണ്‍ ചുംമ്പ (2.06.25) മൂന്നാം സഥാനം നേടി.
















