ലോസാഞ്ചലസ്: എണ്പത്തിഒമ്പതാമത് ഓസ്കാര്‍ പുരസ്കാരദാന വേദിയില്‍ വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര താരം ഓംപുരിക്ക്ആദരം. ‘ഇന്‍ മെമ്മോറിയല്‍’ വിഭാഗത്തിലാണ് ഓം പുരിയെ അക്കാദമി ആദരിച്ചത്. ഇന്ത്യൻ സിനിമ ലോകത്തിനു ലഭിച്ച പ്രത്യേക അംഗീകാരംകൂടിയായി ഓസ്കറിലെ ഓം പുരി അനുസ്മരണം.
ജോനി മിച്ചലിന്റെ ‘ബോത്ത് സൈഡ്സ് നൗ’ എന്ന ഗാനം ആലപിച്ചാണ് സാറ ബയ്ര്ല്ലെസ് ഓംപുരിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചത്. നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ ആയിരുന്നു മെമ്മോറിയല്‍ സെഗ്മെന്റ് അവതരിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി ആറിനായിരുന്നു ഓം പുരി (66) അന്തരിച്ചത്.
റിച്ചാര്‍ഡ് ആറ്റണ്‍ബറോയുടെ ‘ഗാന്ധി’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്ര മേഖലയില്‍ എത്തിയ ഓംപുരി ഈസ്റ്റ് ഈസ് ഈസ്റ്റ്, സിറ്റി ഓഫ് ജോയ്, വുള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പത്മശ്രീ, ദേശീയ പുരസ്കാര ജേതാവു കൂടിയായ ഓം പുരിയെ ബ്രിട്ടീഷ് ഫിലിം വ്യവസായത്തിന് നല്കിയ സംഭാവനകള്‍ മാനിച്ച് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍ പുരസ്കാരവും നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: