Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ വധം: പുനരന്വേഷണം വേണ്ടെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 01:24 am IST
in Kerala

കൊച്ചി: തലശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വധിച്ച കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി ഉത്തരവിട്ടു. തുടരന്വേഷണം തേടി ഫസലിന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതോടെ ഫസല്‍ വധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള സിപിഎം നീക്കത്തിന് കനത്ത തിരിച്ചടിയായി.

കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിന്റെ മുമ്പില്‍ പ്രതി നല്‍കുന്ന മൊഴിക്ക് നിയമസാധുതയില്ല. അതുകൊണ്ട് ആ മൊഴി കണക്കിലെടുത്ത് തുടരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെയും കുറ്റസമ്മതമൊഴിയിലെയും കണ്ടെത്തലുകള്‍ വ്യത്യസ്തമാണ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സുബീഷിന്റെ മൊഴിയില്‍. എന്നാല്‍ വെളുപ്പിന് 3.30ന് കൊലപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍. തന്നെ പോലീസ് മര്‍ദ്ദിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷനില്‍ സുബീഷ് പരാതി നല്‍കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഫസലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഫസലിന്റെ ഭാര്യ മറിയു സിബിഐ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും സിബിഐ അന്വേഷണത്തെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബീഷ് നടത്തിയെന്ന് പറയുന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സത്താര്‍ എറണാകുളം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുബീഷ് പോലീസിനോട് വെളിപ്പെടുന്നതിന്റെ വിശദാംശങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കുറ്റസമ്മത മൊഴി പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് സുബീഷ് കോടതിയില്‍ മൊഴിനല്‍കിയിരുന്നു. പോലീസ് എഴുതിത്തയ്യാറാക്കിയ മൊഴി പലതവണ വായിപ്പിച്ചതിനുശേഷം പറയിക്കുകയായിരുന്നു റിക്കോര്‍ഡ് ചെയ്യുന്നതിനിടെ വ്യക്തത വന്നില്ലെന്നു പറഞ്ഞ് അഞ്ച് തവണയെങ്കിലും മാറ്റി റിക്കോര്‍ഡ് ചെയ്തതായും സുബീഷ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും, സഹോദരിയും തുടരന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു. സിപിഎം പ്രവര്‍ത്തകനായ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

2006 ഒക്‌ടോബര്‍ 23 നാണ് ഫസലിനെ വെട്ടിക്കൊന്നത്. കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതികളായ കാരായി രാജനും, ചന്ദ്രശേഖരനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.