ശബരിമല: ശബരിമലയില്‍ ഋഗ്-യജുര്‍വേദ മുറജപം ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഋഗ്വേദ ജപത്തിന് ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടും, യജുര്‍വേദ ജപത്തിന് പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിയുമാണ് യജമാനത്വം വഹിക്കുന്നത്.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ്തറയില്‍, കെ. രാഘവന്‍, തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഈമാസം 23 വരെ മുറജപം സന്നിധാനത്ത് നടക്കും.
















