മിലാനോ:ബെല്‍ജിം താരം നെയ്ഗിഗോളന്‍സിന്റ മികവില്‍ സിരി എ ലീഗില്‍ റോമയക്ക് വിജയം.ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഇന്ററിനെ പരാജയപ്പെടുത്തി.
ഈ വിജയത്തോടെ റോമയ്‌ക്ക് കിരീട പ്രതീക്ഷ നിലനിര്‍ത്താനായി.ഒന്നാം സ്ഥാനത്തുളള യുവന്റസും റോമയും തമ്മിലുളള പോയിന്റു വ്യത്യാസം ഏഴായി കുറഞ്ഞു.എംപോളിയെയും നാപ്പോളിയേയും തോല്‍പ്പിച്ചാണ് യുവന്റസ് മുന്നിലെത്തിയത്.
കഴിഞ്ഞ എട്ടു ഹോംമാച്ചുകളില്‍ തോല്‍വിയറിയാതെ മുന്നേറിയ ഇന്ററിനെതിരേ ഉശിരന്‍ പോരാട്ടമാണ് റൊമ കാഴ്ചവെച്ചത്.അപാര ഫോമിലായിരുന്ന നെയ്ഗിഗോളന്‍സ് രണ്ടു വട്ടം ഇന്ററിന്റെ ഗോള്‍ കീപ്പറെ പരാജയപ്പെടുത്തി.
റോമ പന്ത്രണ്ടാം മിനിറ്റല്‍ ലീഡു നേടി.അദ്യ പകുതില്‍ ഈ ഗോളിന് അവര്‍ മുന്നില്‍ നിന്നു.
ഇടവേളയ്‌ക്ക്‌ശേഷവും റോമയുടെ തേരോട്ടമാണ് കണ്ടത്.ഏറെ താമസിയാതെ തന്നെ അവര്‍ രണ്ടാം ഗോളും നേടി.ഇത്തവണയും നെയ്ഗിഗോളന്‍സാണ് പന്ത് ഗോള്‍ വര കടത്തിയത്.ഒരു ഗോളെങ്കിലും തിരിച്ചടിക്കാനായി പൊരുതിയ ഇന്റര്‍ 81-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.എന്നാല്‍ നാലു മിനിറ്റുകള്‍ക്കുശേഷം ഡീഗോ പെറോട്ടി പെനാല്‍റ്റി ഗോളാക്കി റോമയ്‌ക്ക് വിജയം സമ്മാനിച്ചു.
ഈതോല്‍വിയോടെ ഇന്റര്‍ പോയിന്റുനിയില്‍ ആറാം സ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു.
















