കോഴിക്കോട്: കായിക സര്‍വകലാശാലയ്‌ക്ക് സംസ്ഥാന തലസ്ഥാനത്ത് 150-250 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്ന് കേന്ദ്ര കായിക യുവജന ക്ഷേമ വകുപ്പ് സഹമന്ത്രി വിജയ് ഗോയല്‍. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക സര്‍വകലാശാലയ്‌ക്ക് കേന്ദ്ര സഹായമാവശ്യപ്പെട്ട് കേരളം കത്തെഴുതിയിരുന്നു. മൂന്നാറില്‍ സംയുക്ത ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശീലന കേന്ദ്രം ആരംഭിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എത്രയും വേഗം വിശദമായ പ്രൊജക്റ്റ് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് സെക്രട്ടറി സഞ്ജയന്‍ കുമാര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡോ.ബി. അശോക്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.ജെ. മത്തായി എന്നിവര്‍ സംസാരിച്ചു. അവശ കായിക താരങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു.
















